ഡെൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ, മ്യൂസിക് സിസ്റ്റത്തിന് പിറകിലെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 500 ഗ്രാം എംഡിഎംഎ; വർക്കല ലഹരിവേട്ടയിൽ ട്വിസ്റ്റ്

Published : Feb 06, 2026, 02:16 AM IST
mdma smuggling

Synopsis

പൊലീസ് നടത്തിയ പരിശോധനയിൽ ആദ്യം ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വർക് ഷോപ്പ് മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിൻറെ വിവിധ ഭാഗങ്ങള് അഴിച്ച് നോക്കിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

വര്‍ക്കല: തിരുവനന്തപുരം വർക്കലയിൽ എംഡിഎംഎ കടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ വാഹനത്തില് നിന്ന് അരക്കിലോ എംഡിഎംഎ ശേഖരം കൂടി കണ്ടെത്തി. വർക് ഷോപ്പ് മെക്കാനികിനെ എത്തിച്ച് വാഹനത്തിൻറെ ഭാഗങ്ങള് അഴിച്ച് നോക്കിയപ്പോഴാണ് കൂടുതൽ എംഡിഎംഎ കണ്ടെത്തിയത്. കൊല്ലം പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെയാണ് ഡാൻസാഫ് സംഘം ലഹരിയുമായി പിടികൂടിയത്. ജനുവരി 22-ന് പുലർച്ചെയാണ് ഡെൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിലെത്തിയ പ്രതികൾ പിടിയിലായത്. വാഹന പരിശോധനയിൽ ഒന്നര ഗ്രാം എം.ഡി.എം.എയാണ് ഡാൻസാഫ് സംഘം 26ന് കണ്ടെത്തിയത്.

റിമാൻഡിൽ ആയിരുന്ന പ്രതികളെ പള്ളിക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് വാഹനത്തിനുള്ളില് കൂടുതതൽ എം.ഡി.എം.എ ശേഖരം ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. പൊലീസ് നടത്തിയ  പരിശോധനയിൽ ആദ്യം വാഹനത്തിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വർക് ഷോപ്പിൽ നിന്നും മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിൻറെ വിവിധ ഭാഗങ്ങള് അഴിച്ച് നോക്കിയപ്പോഴാണ് ഇവ കണ്ടെത്താനായത്. മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിലായിരുന്നു അരക്കിലോ എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വർക്കല തഹസീൽദാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്, ജനപ്രതിനിധികള്‍ എനനിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രിവാന്‍ഡ്രം ക്ലബിനുമുന്നിൽ ആഡംബര കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്, കാർ ഒരു നടന്‍റേതെന്ന് പൊലീസ്; നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം
യുവ ഡോക്ടർ, ഇടപാട് ഗൂഗിൾ പേ വഴി, തെളിവെല്ലാം കിട്ടിയതോടെ പൊക്കി; റാന്നിയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാനി അറസ്റ്റിൽ