വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ റാഗിംഗെന്ന് പരാതി; നാല് വിദ്യാർത്ഥികൾ പരിക്കേറ്റു

Published : Jun 08, 2023, 11:46 PM IST
വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ റാഗിംഗെന്ന് പരാതി; നാല് വിദ്യാർത്ഥികൾ പരിക്കേറ്റു

Synopsis

സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു. റാഗിംഗ് എന്ന പരാതിയിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഇന്നലെ വൈകിട്ട് ആണ് സംഭവം നടന്നത്. നാല് വിദ്യാർത്ഥികൾ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു. റാഗിംഗ് എന്ന പരാതിയിലും  അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Also Read: മണ്ണാർക്കാട് സഹകരണ കോളേജിൽ റാഗിംഗെന്ന് പരാതി; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍