ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിൽ, കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി

Published : Oct 13, 2026, 10:17 PM IST
cp john

Synopsis

മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ മിഷൻ ആരംഭിക്കും. കൂടാതെ ശബരിമല സീസൺ മുന്നിൽക്കണ്ട് ബ്ലാക് സ്പോട്ടുകൾ കണ്ടെത്തി റോഡുകൾ ശാസ്ത്രീയമായി നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മദ്യപിച്ചും മയക്കുമരുന്നുകൾ ഉപയോഗിച്ചും വാഹനമോടിച്ച് അപകട മരണങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. യാദൃശ്ചികമായി സംഭവിക്കുന്ന അപകടങ്ങൾ പോലെ അശ്രദ്ധ കൊണ്ടുണ്ടായ ചെറിയ കുറ്റമായി ഇത് പരി​ഗണിക്കില്ല. ലഹരിക്ക് അടിമപ്പെട്ട് ബോധപൂർവമെന്ന മട്ടിൽ വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്നവരുടെ വാഹനം കണ്ടുകെട്ടാനും ജയിലിലടയ്ക്കാനുമുള്ള നടപടികൾ കർശനമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത് കൃത്യമായി പാലിക്കുമെന്ന് ഉറപ്പുനൽകുന്നതായും നിയമസഭയിൽ സി.വി ശാന്തകുമാർ ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചെയർമാനും ഗതാഗത മന്ത്രി കോ ചെയർമാനുമായി റോഡ് സുരക്ഷാ മിഷൻ ആരംഭിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി, യുവജനക്ഷേമം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, റവന്യൂ എന്നീ വകുപ്പുകളുടെ മന്ത്രിമാർ ചുമതല വഹിക്കുന്ന ഗവേണിങ് കൗൺസിൽ സംവിധാനം ഉടൻ നിലവിൽ വരും. ഇതിന് കീഴിൽ മിഷൻ ഡയറക്ടറേറ്റ് രൂപീകരിച്ച് വിവിധ മിഷനുകൾ നടപ്പിലാക്കും. നിലവിൽ 4000-ത്തോളം പേരാണ് വാഹനാപകടങ്ങളിൽ മരിക്കുന്നത്. എല്ലാ അപകടങ്ങളും ഇല്ലാതാക്കുമെന്ന് അവകാശവാദമില്ലെങ്കിലും ഇത് വലിയ അളവിൽ കുറയ്ക്കാൻ മിഷനിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല സീസൺ പ്രമാണിച്ച് വിപുലമായ റോഡ് സുരക്ഷാ യോഗങ്ങൾ നടത്തുന്നുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് നാറ്റ്പാക് നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ വിവിധ റോഡുകളിൽ ബ്ലാക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അടൂർ എനാത്ത് മുതൽ പന്തളം വരെയുള്ള എം.സി റോഡ് ഭാഗത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങളെക്കുറിച്ചുള്ള ആശങ്ക സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ പ്രദേശത്ത് അപകട സാധ്യത വർധിപ്പിക്കുന്ന വളവുകൾ, കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപ്പാതകളുടെ അഭാവം, അമിതവേഗത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ലൈൻ മാർക്കിങ്ങിന്റെ അപര്യാപ്തത, ഓവർടേക്കിങ് ജങ്ഷനുകളിലെ അപര്യാപ്തമായ സൂചനാ സംവിധാനങ്ങൾ, വളവുകൾക്ക് അരികിൽ ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വഴി സൃഷ്ടിക്കപ്പെടുന്ന അപകട സാധ്യതകൾ എന്നിവയെല്ലാം വിശദമായി പഠിച്ചിട്ടുണ്ടെന്നും ഇതിൽ അടിയന്തര ഇടപെടലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകട തീവ്രതയ്ക്ക് അനുസൃതമായി മുൻഗണനാ ക്രമത്തിൽ റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് എം.സി റോഡ് ഉൾപ്പെടെയുള്ള പാതകൾ ശാസ്ത്രീയമായി പരിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭാര്യവീടിനടുത്ത് ലഹരിവിൽപ്പനയ്ക്ക് ശ്രമം, ക്രിമിനൽ കേസുകളിൽ പ്രതി എംഡിഎംഎയുമായി പിടിയിൽ
ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം നാളെ കണ്ണൂരിലെ വീട്ടിലെത്തിക്കും