
തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കോഴിക്കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്ന വാഹനം അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കുഞ്ഞുങ്ങളുമായി വന്ന വാഹനം പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മതിയായ രേഖകളില്ലാതെ കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന വാഹനം ആണ് പിടികൂടിയത്.
മട്ടാഞ്ചേരിയിലെ വർക്ക് ഷോപ്പിൽ കിടന്ന ഓട്ടോയ്ക്ക് മലപ്പുറത്തെ പൊലീസ് വക ഫൈൻ!
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 23,100 കോഴിക്കുഞ്ഞുങ്ങൾ വണ്ടിയിൽ ഉള്ളതായി കണ്ടെത്തി. നികുതി അടയ്ക്കാതെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കൊണ്ടുപോകാൻ ശ്രമിച്ച വാഹനമാണ് പിടികൂടിയതെന്ന് അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തി. പിഴ അടച്ച ശേഷം വാഹനം വിട്ടയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam