വാഹനങ്ങള്‍ കൂട്ടമായെത്തി; ആലപ്പുഴ ബൈപാസില്‍ കൂട്ടയിടി, പഞ്ചര്‍

Published : Jan 28, 2021, 06:09 PM IST
വാഹനങ്ങള്‍ കൂട്ടമായെത്തി; ആലപ്പുഴ ബൈപാസില്‍ കൂട്ടയിടി, പഞ്ചര്‍

Synopsis

ഉദ്ഘാടനത്തിന് മുന്‍പ് തന്നെ ബൈപാസിലേക്ക് പ്രവേശിക്കാന്‍ കളര്‍കോടും കൊമ്മാടിയിലും നിരവധി വാഹനങ്ങളാണ് കാത്തു കിടന്നത്. മണിക്കൂറുകളോളം കാത്തു കിടന്ന വാഹനങ്ങള്‍ ബൈപാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗതകുരുക്കും രൂക്ഷമായി.  

ആലപ്പുഴ: ഉദ്ഘാടനത്തിന് ശേഷം വാഹനങ്ങള്‍ കൂട്ടമായെത്തിയതോടെ ബൈപാസില്‍ പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടിയും ഉരസലും. ബൈപാസ് ഉദ്ഘാടന ചിത്രങ്ങള്‍ക്കൊപ്പം അപകട ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ബൈപാസിലെ ആദ്യപഞ്ചര്‍, അപകടം എന്നൊക്കെ തലക്കെട്ട് നല്‍കിയാണ് പലരും പ്രചരിപ്പിക്കുന്നത്.

ഉദ്ഘാടനത്തിന് മുന്‍പ് തന്നെ ബൈപാസിലേക്ക് പ്രവേശിക്കാന്‍ കളര്‍കോടും കൊമ്മാടിയിലും നിരവധി വാഹനങ്ങളാണ് കാത്തു കിടന്നത്. മണിക്കൂറുകളോളം കാത്തു കിടന്ന വാഹനങ്ങള്‍ ബൈപാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗതകുരുക്കും രൂക്ഷമായി. തുടര്‍ന്ന് പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ബൈപാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചറാവുകയും ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റെയിൽവെ ടിക്കറ്റ് എടുത്തില്ല, തൃശൂർ സ്റ്റേഷനിൽ പുലർച്ചെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് 70 കാരിക്കെതിരെ കേസ്; ഒടുവിൽ കോടതി വെറുതെ വിട്ടു
ബൈക്കിന്‍റെ നിറവും നമ്പറും മാറ്റിയപ്പോൾ എല്ലാം സെയ്ഫെന്ന് കരുതി, കറങ്ങി നടക്കുന്നതിനിടെ ചെന്നുപെട്ടത് ഉടമയുടെ മുന്നിൽ; പിന്നീട് നടന്നത്...