
തിരുവന്തപുരം: നിങ്ങളുടെ ആര്‍ സി ബുക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ ? ലൈസന്‍സ് പിടിച്ച് വച്ചിട്ടുണ്ടോ ? എങ്കില്‍ പരിഹാരമുണ്ട്. ഈ മാസം 19 -ാം തിയതി നടക്കുന്ന വാഹനീയം 2022 എന്ന പരാതി പരിഹാര അദാലത്തിലെത്തി ചേരുക. വാഹന സംബന്ധമായ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഓഫീസ് തലത്തില്‍ തന്നെ പരിഹാരം കാണുന്നതായിരിക്കും.
തിരുവന്തപുരം ആര്‍ ടി ഓഫീസുകളിലെയും അതിന് കീഴില്‍ വരുന്ന സബ് ആര്‍ടി ഓഫീസുകളിലെയും അപേക്ഷകള്‍ തീര്‍പ്പാകാന്‍ പരാതി പരിഹാര അദാലത്ത് (വാഹനീയം 2022) ഈ മാസം 19 ന് നടത്തും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ ചേമ്പര്‍ ഹാളില്‍ വച്ച് നടക്കുന്ന അദാലത്ത് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും.
ഉടമ കൈപ്പറ്റാത്ത ആര്‍ സി ബുക്ക്, ലൈസന്‍സ് എന്നിവ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാക്കിയാല്‍ നേരിട്ട് നല്‍കും. ജില്ലയിലെ ആര്‍ടി ഓഫീസുകളുടെ പരിതിയില്‍ വരുന്ന പരാതികള്‍ നേരിട്ടോ തപാല്‍ മുഖേനയോ, ഇ മെയില്‍ മുഖേനയോ മെയ് 17 ന് മുമ്പ് ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
19 ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന അദാലത്തില്‍ മന്ത്രി നേരിട്ട് പരാതികള്‍ സ്വീകരിക്കുകയും അവയ്ക്ക് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യും. വാഹന നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത ഫയലുകള്‍ മുതലായവ അദാലത്തില്‍ പരിഹരിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam