മഴ; ടൈല്‍ വിരിച്ച റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നു

Published : May 01, 2019, 10:16 PM IST
മഴ; ടൈല്‍ വിരിച്ച റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നു

Synopsis

ഒരാള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ദേവീക്ഷേത്രത്തിന് പുറകിലുള്ള റോഡിലായിരുന്നു അപകടങ്ങളുണ്ടായത്.

ചേര്‍ത്തല: നഗരസഭ പുതുതായി നിര്‍മ്മിച്ച ടൈല്‍ വിരിച്ച റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടമുണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയാണ് വില്ലനായത്. രണ്ടുദിവസങ്ങളായി കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുചക്രവാഹന യാത്രികര്‍ ബുദ്ധിമുട്ടിലായത്. വൈകിട്ട് 15 ഓളം വാഹനങ്ങള്‍ തെന്നിമറിഞ്ഞ് അപകടമുണ്ടായി.

ഒരാള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ദേവീക്ഷേത്രത്തിന് പുറകിലുള്ള റോഡിലായിരുന്നു അപകടങ്ങളുണ്ടായത്. മിനുസമുള്ള ടൈലാണ് ഇവിടെ പാകിയിരിക്കുന്നത്. കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടതോടെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തിറങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു