വിനോദയാത്രയ്ക്ക് പോയ യുവാവ് ബൈക്കുകള്‍ കൂട്ടിയിടിച്ച് മരിച്ചു

By Web TeamFirst Published May 1, 2019, 6:15 PM IST
Highlights

അപകടത്തില്‍ പരിക്കേറ്റ ഹബീബ് റഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വിനോദയാത്രയ്ക്ക് പോയ യുവാവ് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം മങ്കുയിപൊറ്റയില്‍ താമസിക്കുന്ന ഹബീബ് റഹ്മാനാണ് മരിച്ചത്. പുതുപ്പാടി 26 -ാം മൈലില്‍ ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. 

ബൈക്കില്‍ വിനോദയാത്രക്ക് പോകുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ഹബീബ്26-ാം മൈലില്‍ വച്ച് എതിരെ വന്ന ബൈക്കിലിടിയ്ക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഹബീബ് റഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

click me!