
കൊച്ചി:എറണാകുളം പറവൂർ ചക്കുമരശ്ശേരിയിൽ യുവാവിന്റെ കാലിൽ വാഹനം കയറി ഇറങ്ങി. പ്രദേശവാസിയായ രാഹുൽ എന്ന യുവാവിന്റെ കാലിലൂടെയാണ് വാഹനം കയറിയിറങ്ങിയത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ കടന്നു കളഞ്ഞു.
ഇന്നലെ രാത്രി 9.05നാണ് സംഭവം. കാലിൽ ടയര്‍ കയറി യുവാവ് റോഡിൽ വീഴുന്ന സമയത്ത് രണ്ട് വലിയ വാഹനങ്ങളാണ് ഇരുവശത്തേക്കും പോയിരുന്നത്. തലനാരിഴയ്ക്കാണ് കൂടുതൽ അപകടം ഒഴിവായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇടിച്ച വാഹനം ഏതാണെന്ന് കൃത്യമായി മനസിലാക്കാനായില്ല.
ഇരുട്ടിൽ ചില വാഹങ്ങളുടെ നമ്പറും കാണാനായില്ല. ഓടികൂടിയ നാട്ടുകാരായ യുവാക്കളാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam