
പൂച്ചാക്കൽ(ആലപ്പുഴ): വേമ്പനാട്ടുകായലിലും കൈവഴികളായ തോടുകളിലും പോളപ്പായൽ തിങ്ങിയതോടെ ജലഗതാഗതവും മത്സ്യബന്ധനവും കക്കവാരലും പൂർണമായും സ്തംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം വൈക്കം ബോട്ട് ജെട്ടിയിൽനിന്ന് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് പായലിൽ കുടുങ്ങി കായലിൽ ഒഴുകിനടന്നു. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ രണ്ടു മണിക്കൂറിലേറെ നീണ്ട കഠിനപരിശ്രമത്തിനൊടുവിലാണ് ബോട്ട് തവണക്കടവ് ജെട്ടിയിൽ അടുപ്പിക്കാനായത്.
പാണാവള്ളി-അഞ്ചുതുരുത്ത് കടത്തുവള്ളവും കഴിഞ്ഞ ദിവസം പായലിൽ കുരുങ്ങിയതിനെത്തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടിയിരുന്നു. സ്കൂൾ കുട്ടികളടക്കം ഈ വള്ളത്തിലുണ്ടായിരുന്നു. കൂടപ്പുറം കായലിൽ മത്സ്യബന്ധനത്തിനായി ചെറുവള്ളത്തിൽ പോയ തൊഴിലാളി പോളപ്പായലില്പെട്ട് ഒഴുകിപ്പോവുകയും പിറ്റേദിവസം അരൂക്കുറ്റി കായലിൽ കണ്ടെത്തുകയും ചെയ്ത സംഭവവുമുണ്ടായി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വേമ്പനാട്ടുകായലിൽ മത്സ്യബന്ധനവും കക്കവാരലും ഉപജീവനമാക്കിയ തൊഴിലാളികൾ പോളപ്പായൽ കാരണം തൊഴിലെടുക്കാൻ കഴിയാത്ത കടുത്ത ദുരിതത്തിലാണ്. യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ കായലിൽനിന്ന് പായൽ വാരിമാറ്റിയില്ലെങ്കിൽ ജനജീവിതവും യാത്രയും കൂടുതൽ ദുഷ്കരമാകും. ഉറവിടത്തിൽത്തന്നെ പായൽ വാരിമാറ്റാനുള്ള നടപടികൾ അധികൃതർ നേരത്തെ സ്വീകരിച്ചിരുന്നെങ്കിൽ സ്ഥിതിഗതികൾ ഇത്രയും രൂക്ഷമാകില്ലായിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam