ഇടുക്കി മെഡിക്കല്‍ കോളേജിൽ വെന്റിലേഷന്‍ ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

Web Desk   | Asianet News
Published : Feb 03, 2020, 01:03 PM ISTUpdated : Feb 03, 2020, 02:43 PM IST
ഇടുക്കി മെഡിക്കല്‍ കോളേജിൽ വെന്റിലേഷന്‍ ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

Synopsis

ആരോഗ്യവകുപ്പും മന്ത്രിയും  മെഡിക്കല്‍ കോളേജിന് സഹായകമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നതെന്നും അതോടൊപ്പം ചികിത്സ രംഗത്ത് ഒരുപടി മുന്നേറാനും സാധിച്ചുവെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. 

ഇടുക്കി: ഇടുക്കി ജില്ലാ മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വെന്റിലേഷന്‍ ഐസി യൂണിറ്റിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എംഎല്‍എ നിര്‍വഹിച്ചു. ആരോഗ്യവകുപ്പും മന്ത്രിയും  മെഡിക്കല്‍ കോളേജിന് സഹായകമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നതെന്നും അതോടൊപ്പം ചികിത്സ രംഗത്ത് ഒരുപടി മുന്നേറാനും സാധിച്ചുവെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. 

അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള ഐസി യൂണിറ്റാണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ താഴെയുള്ള ഐസി യൂണിറ്റിലേക്ക് ഇതു മാറ്റിയാല്‍ ഇപ്പോള്‍  ഉള്ളിടത്തു ഡയാലിസിസ് യൂണിറ്റ് നിര്‍മിക്കാന്‍ സാധിക്കും. ഡയാലിസിസ് യൂണിറ്റിന്റെ എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍മിതി കേന്ദ്രയോട്  കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ബ്ലഡ് ബാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. മെഡിക്കല്‍ കോളേജിന് 20 ലക്ഷം രൂപയുടെ ആംബുലന്‍സും 15 ലക്ഷം രൂപയുടെ ഒരു കോണ്‍ഫറന്‍സ് ഹാളും എംഎല്‍എ അനുവദിച്ചു.  

യോഗത്തില്‍ വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ജലാലുദീന്‍, ഡെപ്യൂട്ടി ഡിഎംഒ സുഷമ,  ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ രവികുമാര്‍ എസ്. എന്‍, ജില്ലാ നിര്‍മിതി കേന്ദ്ര പ്രൊജക്റ്റ് ഓഫീസര്‍ ബിജു എസ്, ആര്‍എം ഒ ഡോ അരുണ്‍, ഡോ ദീപേഷ്, എച്ച്ഡിസി അംഗങ്ങളായ അനില്‍ കൂവപ്ലാക്കല്‍, സുരേഷ് എസ്, ജെയിന്‍ അഗസ്റ്റിന്‍, ഫിലോമിന ജോര്‍ജ്, അസ്സിസ് സിഎം, പിബി സബീഷ്, റോമിയോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ
തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം