മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഒളിയമ്പുമായി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ജോലിസമയത്ത് പരസ്ത്രീയുമായി രമിക്കുന്ന ഒരു സാധാരണ ജീവനക്കാരനെതിരെ നടപടിയെടുക്കുമെങ്കിൽ, എന്തുകൊണ്ട് മന്ത്രിക്കെതിരെ നടപടിയില്ലെന്ന് ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

തിരുവനന്തപുരം: മന്ത്രി കെ.ബി. ​ഗണേഷ് കുമാറിനെതിരെ ഒളിയമ്പുമായി ശാസ്തമം​ഗലം കൗൺസിലർ ആർ. ശ്രീലേഖ. പ്രവൃത്തി ദിനമായ ശനിയാഴ്ച ഉച്ചക്ക്, ഓഫീസിൽ നിന്ന് വളരെ ദൂരെയുള്ള സ്വന്തം വീട്ടിൽ പരസ്ത്രീയുമായി രമിക്കുന്ന ഒരു സർക്കാർ/പൊതു ജീവനക്കാരനെ, തെളിവ് കിട്ടിയാൽ ഉടനടി സർവീസിൽ നിന്ന് മാറ്റി നിർത്തി സർക്കാർ നടപടിയെടുക്കില്ലേയെന്ന് ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. പിന്നെന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്ന, ഇതിലും മോശമായ രീതിയിൽ ചെയ്യുന്ന, സംഭവം ഇതേവരെ നിരസിക്കുകപോലും ചെയ്യാത്ത, ഒരു മന്ത്രി ചെയ്യുമ്പോൾ അത് 'വ്യക്തിപരമായ കാര്യം' എന്ന് പറഞ്ഞു സർക്കാർ ന്യായീകരിക്കുന്നതെന്നും അവർ ചോദിച്ചു. സമീപദിവസങ്ങളിലാണ് ​ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായത്. ​ഗണേഷ് കുമാറിനെ മറ്റൊരു സ്ത്രീയുമായി മോശം സാഹചര്യത്തിൽ കണ്ടുവെന്ന ആരോപണവുമായി ഭാര്യ രം​ഗത്തെത്തിയിരുന്നു. ​മന്ത്രിയുടെ സ്റ്റാഫ് തന്റെ ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നും പൊലീസ് ഇടപെട്ടില്ലെന്നും ഇവർ ആരോപിച്ചിരുന്നു. ഈ സംഭവം ശ്രീലേഖയെ താൻ വിളിച്ചുപറ‍ഞ്ഞതായും ഇവർ പറഞ്ഞു. തുടർന്ന് ​ഗണേഷ് കുമാറും മറുപടി നൽകി. സംഭവം വിവാദമായതോടെ ​ഗണേഷ് ഭാര്യയോട് മാപ്പ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഒരു പ്രവൃത്തി ദിനമായ ശനിയാഴ്ച ഉച്ചക്ക്, ഓഫീസിൽ നിന്ന് വളരെ ദൂരെയുള്ള സ്വന്തം വീട്ടിൽ പരസ്ത്രീയുമായി രമിക്കുന്ന ഒരു സർക്കാർ/പൊതു ജീവനക്കാരനെ, തെളിവ് കിട്ടിയാൽ ഉടനടി സർവീസിൽ നിന്ന് മാറ്റി നിർത്തി സർക്കാർ നടപടിയെടുക്കില്ലേ? പിന്നെന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്ന, ഇതിലും മോശമായ രീതിയിൽ ചെയ്യുന്ന- സംഭവം ഇതേവരെ നിരസിക്കുകപോലും ചെയ്യാത്ത- ഒരു മന്ത്രി ചെയ്യുമ്പോൾ അത് 'വ്യക്തിപരമായ കാര്യം' എന്ന് പറഞ്ഞു സർക്കാർ ന്യായീകരിക്കുന്നത്??