തിരുവല്ലയിൽ 19 കാരിയെ കുത്തിവീഴ്ത്തി, പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധി ഇന്ന്, അജിന് പരമാവധി ശിക്ഷ പ്രതീക്ഷിച്ച് കുടുംബം

Published : Nov 06, 2025, 01:56 AM IST
Thiruvalla Murder Case

Synopsis

2019 മാർച്ച് 12 ന് തിരുവല്ലയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി അജിൻ ആക്രമിക്കുകയായിരുന്നു

പത്തനംതിട്ട: തിരുവല്ലയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ ശിക്ഷ വിധി ഇന്ന്. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരൻ എന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12 ന് തിരുവല്ലയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി അജിൻ ആക്രമിക്കുകയായിരുന്നു. പരമാവധി ശിക്ഷ വിധിക്കും എന്നാണ് പ്രതീക്ഷ എന്ന് മരിച്ച കവിതയുടെ കുടുംബം കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

വിശദ വിവരങ്ങൾ

2019 മാർച്ച് 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു. കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. പരമാവധി ശിക്ഷ കോടതി വിധിക്കുമെന്നാണ് കരുതുന്നതെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചത്.

നടുക്കം മാറാതെ നാട്ടുകാർ

2019 മാർച്ച് 12ന് രാവിലെയുണ്ടായ ദാരുണ സംഭവത്തിൻ്റെ നടക്കം ഇപ്പോഴും തിരുവല്ല നഗരത്തിന് വിട്ടുമാറിയിട്ടില്ല. ചിലങ്ക ജംഗ്ഷനിൽ റോഡിലൂടെ നടന്ന് വരികയായിരുന്ന കവിതയെ അജിൻ വഴിയിൽ തടഞ്ഞു നിർത്തി. കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് വയറ്റിൽ കുത്തി. ബാഗിലുണ്ടായിരുന്ന പെട്രോൾ പെൺകുട്ടിയുടെ തലയിലൂടെ ഒഴിച്ച് തീകൊളുത്തി. ഞൊടിയിടയിൽ തീ ആളിക്കത്തി കവിതയുടെ ദേഹമാസകലം പൊള്ളി. ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചാം ദിവസം പെൺകുട്ടി മരിച്ചു. ഹയർ സെക്കൻ്ററി ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പെൺകുട്ടി പിന്മാറിയെന്ന സംശയമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നായിരുന്നു അജിൻ്റെ മൊഴി. കവിതയെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം. കത്തിയും പെട്രോളും കയറും പ്രതിയുടെ കയ്യിലുണ്ടായിരുന്നു. സംഭവദിവസം തന്നെ പൊലീസ് പ്രതിയെ പിടികൂടി. അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്