
പാലക്കാട്: ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ ചെണ്ട വിദ്വാൻ കുഴഞ്ഞുവീണ് മരിച്ചു. ചെത്തല്ലൂർ തെക്കുമുറി ആലിപ്പറമ്പ് കോന്തത്ത് നാരായണൻ (64 ) ആണ് മരിച്ചത്. ആദ്യകാലത്തെ ചെണ്ട വാദ്യ കലാകാരൻ ആയിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. രാവിലെ സ്ഥിരമായി എത്താറുള്ള ചെത്തല്ലൂർ തെക്കുംമുറിയിലുള്ള ചായക്കടയിൽ ചായ കുടിക്കാൻ പതിവു പോലെ രാവിലെ എത്തിയതായിരുന്നു. ചായ കുടിച്ചശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ സുഭദ്ര. മൂന്ന് മക്കളുണ്ട്.