ബസുകളുടെ മരണപ്പാച്ചിൽ, യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്, നടപടിക്ക് മോട്ടോർ വാഹന വകുപ്പ്

By Web TeamFirst Published Nov 11, 2022, 9:49 AM IST
Highlights

കൊയിലാണ്ടി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച്  ബസുകളുടെ മത്സരയോട്ടത്തിനിടെ  ഇന്നലെ തലനാഴിരയ്ക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്.

കോഴിക്കോട്  : കൊയിലാണ്ടിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച സ്വകാര്യ ബസുകൾക്കെതിരെ നടപടിക്ക് മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് നിരത്തിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടികൾ സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. കൊയിലാണ്ടി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച്  ബസുകളുടെ മത്സരയോട്ടത്തിനിടെ  ഇന്നലെ തലനാഴിരയ്ക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

.'സിപിഎമ്മും പൊലീസും വേട്ടയാടുന്നു', കാപ്പ ചുമത്തി ജയിലിലടക്കാന്‍ നീക്കമെന്ന് ആര്‍എംപി നേതാവിന്റെ പരാതി

ആദ്യമെത്തിയ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരി ബസ് സ്റ്റാൻറിലേക്ക് നടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ രണ്ടാമത്തെ ബസെത്തിയത്.  ആദ്യ ബസിനെ മറികടന്ന് മുന്നിലേക്ക് പോകുന്ന ബസിനിടയിൽ കുടുങ്ങാതെ തലനാരിഴക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കം കടുത്ത നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

 

tags
click me!