നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് റെയ്ഡ്; കണക്കിൽ പെടാത്ത പണം കണ്ടെത്തി

Published : Mar 20, 2023, 10:01 PM IST
നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് റെയ്ഡ്; കണക്കിൽ പെടാത്ത പണം കണ്ടെത്തി

Synopsis

ഹെൽമറ്റ്, മേശവിരി എന്നിവിടങ്ങളിൽ നിന്നാണ് പണം പിടികൂടിയത്

തിരുവനന്തപുരം: നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് റെയ്ഡ്. ഓഫീസിൽ നിന്ന് കണക്കിൽപ്പെടാത്ത 1000 രൂപ കണ്ടെത്തി. ഹെൽമറ്റ്, മേശവിരി എന്നിവിടങ്ങളിൽ നിന്നാണ് പണം പിടികൂടിയത്. ഒരേ സാക്ഷിയെ വച്ച് ഒന്നിലധികം പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം യുവതി ലൈം​ഗിക അതിക്രമത്തിന് ഇരയായി.  കഴിഞ്ഞ 13ന് രാത്രി 11മണിക്കായിരുന്നു സംഭവം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നു.

വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുത്തത്.


 

PREV
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ