ഇടനിലക്കാര്‍ വിലസുന്നു; വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശേധന

By Web TeamFirst Published Jul 27, 2018, 11:23 PM IST
Highlights

ഇടനിലക്കാരുടെ സഹായമില്ലാതെ അപേക്ഷ നൽകിയാൽ വില്ലേജ് ഓഫീസുകളിൽ നിന്നും യഥാസമയം ആവശ്യ രേഖകള്‍ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ഇതിനായി കൈക്കൂലി വാങ്ങുന്നുവെന്നും നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു.

കൊച്ചി: എറണാകുളം ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. വിദ്യാർഥികൾക്ക് ആവശ്യമുള്ള സട്ടിഫിക്കറ്റുകൾക്ക് ഉൾപ്പെടെ ഇടനിലക്കാർ മുഖേന കൈക്കുലി വാങ്ങുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നായിരുന്നു പരിശോധന.

ഇടനിലക്കാരുടെ സഹായമില്ലാതെ അപേക്ഷ നൽകിയാൽ വില്ലേജ് ഓഫീസുകളിൽ നിന്നും യഥാസമയം ആവശ്യരേഖകള്‍ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ഇതിനായി കൈക്കൂലി വാങ്ങുന്നുവെന്നും നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾക്കായി നിരവധി പേരാണ് എത്തുന്നത്.

ഒപ്പം ഭൂമി സംബന്ധമായ രേഖകൾക്കുള്ള അപേക്ഷകളും ഓഫീസുകളിൽ കെട്ടിക്കിടക്കുന്നതായും പരാതി കിട്ടിയിരുന്നു. എളംകുളം വില്ലേജ് ഓഫീസിൽ എസ്പി കെ. കാർത്തിക്കിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓഫീസുകളിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നവരുടെ വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു. എറണാകുളത്തെ എട്ടു വില്ലേജ് ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടത്തിയത്. 

click me!