സസ്പെൻഷൻ കൊണ്ടൊന്നും പഠിച്ചില്ല! ഉള്ളിയേരിയിലെ ബേക്കറിയിൽ കുരുക്ക് സെറ്റ്, 'സ്ഥിരം കൈക്കൂലിക്കാരൻ' കുടുങ്ങി

Published : Jan 14, 2025, 04:57 PM IST
സസ്പെൻഷൻ കൊണ്ടൊന്നും പഠിച്ചില്ല! ഉള്ളിയേരിയിലെ ബേക്കറിയിൽ കുരുക്ക് സെറ്റ്, 'സ്ഥിരം കൈക്കൂലിക്കാരൻ' കുടുങ്ങി

Synopsis

10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഉള്ളിയേരി ടൗണിലുള്ള ബേക്കറിയില്‍ വെച്ച് വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു

കോഴിക്കോട്: ഭൂമിയുടെ റീസര്‍വേയുമായി ബന്ധപ്പെട്ട് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ലാൻഡ് സര്‍വേ ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടി. ഉള്ളിയേരി പഞ്ചായത്തിലെ ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സര്‍വേയറായ നരിക്കുനി നെല്ലിക്കുന്നുമ്മല്‍ സ്വദേശി എന്‍കെ മുഹമ്മദി(56) നെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

അഞ്ച് ഏക്കര്‍ 45 സെന്‍റ് ഭൂമി റീസര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട് 25,000 രൂപയാണ് ഇയാള്‍ പരാതിക്കാരനില്‍ നിന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഉള്ളിയേരി ടൗണിലുള്ള ബേക്കറിയില്‍ വെച്ച് വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് മുഹമ്മദ് കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

ഇദ്ദേഹത്തിനെതിരെ ഇതിന് മുന്‍പും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. താലൂക്ക് സര്‍വെയര്‍ ആയിരിക്കുന്ന സമയത്ത് വനം സര്‍വെയിലും മറ്റും നടത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ചതോടെ വിജിലന്‍സിന്‍റെ സ്‌പെഷ്യല്‍ സെല്‍ വീട്ടില്‍ പരിശോധന നടത്തി നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കളുടെ രേഖകളും വനം വകുപ്പ്, റവന്യൂ വകുപ്പ് ഓഫീസര്‍മാരുടെ പേരിലുള്ള സീലുകളും കണ്ടെടുത്തിരുന്നു. 

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് അന്ന് വിജിലന്‍സ് നടപടി എടുത്തിരുന്നത്. പരാതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും സര്‍ക്കാര്‍ ഓഫീസുകളുടെ സീലുകള്‍ ദുരുപയോഗം ചെയ്ത കേസിലും ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പു തല നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി എ കെബിജു, നോര്‍ത്തേണ്‍ റേയ്ഞ്ച് ഡിവൈ എസ്പി ശിവപ്രസാദ്, സിഐ മാരായ കെകെ ആഗേഷ്, എന്‍വി വിനോദ്, എസ്‌ഐ മാരായ സുജിത്ത്, സന്തോഷ് കുമാര്‍, ഷിനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ അബ്ദുല്‍സലാം, ശ്രീകാന്ത്, വിനു, രൂപേഷ്, സുശാന്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മുഹമ്മദിനെ വലയിലാക്കിയത്.

ചെക്പോസ്റ്റുകളിൽ നോട്ടീസ് പതിക്കാൻ തമിഴ്നാട്, കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ല: കളക്ടർ

ഇന്ത്യയിൽ നിന്ന് വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളുടെ കണക്ക്; കേരളത്തിൽ നിന്ന് 4 ശതമാനം മാത്രമെന്ന് മന്ത്രി

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; 9-9-0-0-0, ഈ നമ്പർ സ്വപ്നത്തിൽ കണ്ടു; പിന്നെ നടന്നത് ആർക്കും വിശ്വസിക്കാനാവില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ