
ആലപ്പുഴ: കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴ കരൂരിൽ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹ മോചനം നേടി തനിച്ച് താമസിക്കുന്ന വിജയലക്ഷിയും ജയചന്ദ്രനും തമ്മിൽ രണ്ട് വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇവർ തമ്മിലുള്ള ബന്ധം ഇരുവരുടെയും കുടുംബങ്ങൾക്കും അറിയാമായിരുന്നു.
കേസിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഴീക്കൽ ഹാർബറിൽ ജോലി ചെയ്യുന്നതിനിടെയാണ് വിജയലക്ഷിയും ജയചന്ദ്രനും തമ്മിൽ പരിചയപ്പെടുന്നത്. വിവാഹ ബന്ധം വേർപെടുത്തി കുലശേഖരപുരത്ത് തനിച്ച് വാടകക്ക് താമസിക്കുകയാണ് വിജയ ലക്ഷ്മി. യുവതിമായി കഴിഞ്ഞ രണ്ടര വർഷമായി ജയചന്ദ്രന് അടുപ്പമുണ്ട്. വിജയ ജയലക്ഷ്മിയേ ഇതിന് മുമ്പ് കണ്ടിട്ടുണ്ടെന്നും ഇരുവരും പലവിധ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു ജയചന്ദ്രന്‍റെ കുടുംബം പറയുന്നു.
വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിജയ ലക്ഷമിയുടെ സഹോദരിയും സ്ഥിരീകരിക്കുന്നുവെന്ന് വിജയലക്ഷ്മിയുടെ സഹോദരിയും സ്ഥിരീകരിക്കുന്നു. പണം അടക്കം വാങ്ങി വിജയ ലക്ഷ്മി തന്നെ കബളിപ്പിക്കുകയാണ് എന്ന സംശയം ജയചന്ദ്രനുണ്ടായിരുന്നു. അയൽ വാസികളോടും സുഹൃത്തുക്കളോടും അടുപ്പം സൂക്ഷിക്കാത്ത പ്രതി ആരുംകൊല നടത്തിയതിൻ്റെ ഞെട്ടലിലാണ് നാട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam