പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ റവന്യൂ വകുപ്പ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 13, 2023, 09:32 AM IST
പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ റവന്യൂ വകുപ്പ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. എന്നാൽ സാമ്പത്തിക പ്രയാസങ്ങളാണോ കുടുംബ പ്രശ്നങ്ങളാണോ ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല

കണ്ണൂർ: പയ്യാവൂരിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ സ്വദേശി രാജേന്ദ്രൻ (55) ആണ് മരിച്ചത്.  ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാളെ പയ്യാവൂരിലെ വില്ലേജ് ഓഫീസിനു മുന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇദ്ദേഹം ടെണ്ടർ ജോലികൾക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസിലെത്താറുണ്ട്. മദ്യപാന ശീലമുള്ളയാളായിരുന്നു രാജേന്ദ്രനെന്നാണ് വിവരം. ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. എന്നാൽ സാമ്പത്തിക പ്രയാസങ്ങളാണോ കുടുംബ പ്രശ്നങ്ങളാണോ ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പയ്യാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു