കൊല്ലം ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ അക്രമം; രോഗി ജീവനക്കാരൻ്റെ തലയടിച്ച് പൊട്ടിച്ചു

Published : Apr 20, 2026, 04:25 PM IST
kollam hospital attack

Synopsis

കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 65 കാരനായ രോഗി നഴ്‌സിംഗ് അസിസ്റ്റൻ്റിനെ ആക്രമിച്ചു. ഐസിയുവിൽ വെച്ച് സ്റ്റാൻഡ് ഉപയോഗിച്ച് പിന്നിൽ നിന്ന് തലയ്ക്കടിച്ചതിനെ തുടർന്ന് സുരേഷ് എന്ന ജീവനക്കാരന് പരിക്കേറ്റു. 

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗി ജീവനക്കാരൻ്റെ തലയടിച്ച് പൊട്ടിച്ചു. നഴ്‌സിംഗ് അസിസ്റ്റൻ്റായ സുരേഷിനെയാണ് 65 കാരൻ ആക്രമിച്ചത്. രാവിലെ ഐസിയുവിൽ വെച്ചായിരുന്നു സംഭവം. രോഗികളെ പരിചരിക്കാനായി എത്തിയ സുരേഷിനെ വയോധികൻ പിന്നിലൂടെ എത്തി അടിക്കുകയായിരുന്നു. ചികിത്സാ മുറിയിൽ ഉണ്ടായിരുന്ന സ്റ്റാൻഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. സുരേഷിന്‍റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു. ശ്വാസതടസത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു വയോധികൻ. ആക്രമിച്ചയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്നും വീണു; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
കിളിമാനൂരിൽ 15 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ, അമ്മ ഒളിവിൽ