
ഹരിപ്പാട്: ജില്ലയിൽ പല സ്ഥലത്തും സ്ഥിരീകരിച്ച കന്നുകാലികളിൽ കണ്ടുവരുന്ന വൈറസ് രോഗമായ ചർമ മുഴ രോഗം ഹരിപ്പാടും. അടുത്ത കാലത്തായി കന്നുകാലികളിൽ പ്രത്യേകിച്ച് പശുക്കളിൽ കണ്ടുവരുന്ന രോഗമാണ് സാംക്രമിക മുഴ രോഗം(ലംപി സ്കിൻ ഡിസീസ്). കന്നുകാലികളുടെ ശരീരത്തിൽ പല ഭാഗത്തുമായി അഞ്ച് സെന്റീമീറ്ററിൽ കൂറയാതെ വൃത്താകൃതിയിൽ കണ്ടുവരുന്നതാണ് മുഴകൾ.
ഇത് ബാധിച്ചു കഴിഞ്ഞാൽ കന്നുകാലികള്‍ക്ക് മൂക്കൊലിപ്പും കണ്ണിൽ നിന്ന് നീരോലിപ്പും കഴല വീക്കവും ക്ഷീണവും അനുഭവപ്പെടുന്നു. കൂടുതൽ സമയം കിടക്കുന്നു.വയറ്റിളക്കവും ബാധിക്കുന്നതിനോടൊപ്പം കറവയുള്ള പശുക്കൾക്ക് പാലും കുറയുന്നു എന്നിവയാണ് വൈറസിന്‍റെ പൊതുവേയുള്ള ലക്ഷണം.
തകഴിയിലും കുട്ടനാട്ടിലെ ചില സ്ഥലങ്ങളിലുമാണ് ഈ വൈറസ് കുടുതൽ റിപ്പോർട്ട് ചെയ്തതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. പ്രധാനമായും ഈച്ച, കൊതുക് എന്നിവയിലൂടെയാണ് ഇത് പകരുന്നത്. ഹരിപ്പാട്, ചെറുതന, മണ്ണാറശാല എന്നിവിടങ്ങയിലാണിപ്പോൾ രോഗങ്ങളുള്ളതായി ക്ഷീരകർഷകർ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഹരിപ്പാട് പനങ്ങാട്ടേത്ത് ജയശ്രീയുടെ രണ്ട് പശുക്കൾ, പനങ്ങാട്ട് തെക്കതിൽ സുജാതയുടെ ഒരു പശു മണ്ണാറശാല ഭാഗത്ത് വിവിധ കർഷകരുടെ ഓരോ പശുക്കൾക്കും ചർമമൂഴ ബാധിച്ചതിനെ തുടർന്ന് മൃഗാശുപത്രിയിലെ ചികിത്സയിലാണ്. പശുക്കൾ ആഹാരം കഴിക്കുന്നില്ലെന്നും കറവയുള്ളവക്ക് പാൽ കുറഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam