
തിരുവനന്തപുരം: ആധാര്‍ കിട്ടാത്തത് കാരണം തുടര്‍പഠനവും ജീവിതവും തന്നെ പ്രതിസന്ധിയിലായ വിതുരയിലെ എട്ടാംക്ലാസുകാരന്‍ അരവിന്ദിന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്‌ക്കൊടുവിലാണ് ആധാര്‍ കിട്ടിയത്. കിട്ടാക്കനിയായിരുന്ന ആ പന്ത്രണ്ടക്ക നമ്പര്‍ മനപ്പാഠമാക്കുകയാണ് അരവിന്ദ്. അത്രത്തോളം കാത്തിരുന്നിട്ടുണ്ട്.
അത്രയധികം വിഷമിച്ചിട്ടുണ്ട്. ആധാറിലൊക്കെ എന്തിരിക്കുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍ ജീവിതത്തിന്റെ വിലയുണ്ടെന്ന് പറയും അരവിന്ദ്. ആദ്യം റേഷന്‍ കാര്‍ഡില്‍ നിന്ന് അരവിന്ദിന്റെ പേര് വെട്ടി. യൂണിക്ക് ഐഡി നമ്പറായ ആധാറില്ലാത്തത് കാരണം സ്‌കൂള്‍ അഡ്മിഷന് ബുദ്ധിമുട്ടി. നാട്ടുകാരായ അധ്യാപകരുടെ സഹായത്തോടെ മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളില്‍ ഏട്ടാം ക്ലാസില്‍ ചേര്‍ന്നെങ്കിലും കണ്‍സെഷന്‍ കാര്‍ഡോ, മറ്റ് ആനുകൂല്യങ്ങളോ ഒന്നും കിട്ടിയിരുന്നില്ല. ദിവസവും നാല്പത് രൂപ ബസ് കാശ് എടുക്കാനില്ലാത്ത അരവിന്ദിന്റെ കുടുംബം അത്ര ബുദ്ധിമുട്ടിലായതോടെയാണ് ഏഷ്യാനെറ്റ് ന്യൂസിനെ സമീപിക്കുന്നത്.
ആധാർ കിട്ടിയില്ല, ജീവിതവും തുടർപഠനവും തുലാസിലായി ഒരു 13 കാരൻ, റേഷൻ കാര്‍ഡിൽ നിന്നും പുറത്ത്
ദില്ലിയിലെ പൊതുപ്രവര്‍ത്തകനായ അര്‍ജുന്‍ വെലോട്ടിലാണ് വാര്‍ത്ത കണ്ട് അരവിന്ദിന്റെ സങ്കടം അറിയിച്ച് യുഐഡിഎഐ അധികൃതരെ സമീപിക്കുന്നത്. ഡ്യൂപ്ലിക്കേഷന്‍ എറര്‍ പരിഹരിച്ച് അപേക്ഷ ഐഡി മിഷന് കൈമാറി. ഒടുവില്‍ വിതുര അക്ഷയ കേന്ദ്രത്തില്‍ നിന്ന് ആധാര്‍ നമ്പറും കിട്ടി. ആധാറില്ലാത്തതിന്റെ പേരില്‍ ഇനി അരവിന്ദിന് ഒരു ആനുകൂല്യവും നിഷേധിക്കപ്പെടില്ല. സാങ്കേതിക്വത്തില്‍ തൂങ്ങിയാടി, ഇനി ഈ പതിമൂന്നുകാരന്‍ പരീക്ഷപ്പെടുകയുമില്ല.
പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരൻ; പീഡിപ്പിച്ചത് ജീവനക്കാരിയുടെ മകളെ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam