വാരാന്ത്യനിയന്ത്രണങ്ങളിൽ തിരക്കൊഴിഞ്ഞ് വിഴിഞ്ഞം; കെഎസ്ആർടിസിയുടെ ബസ് സർവ്വീസ് പകുതി മാത്രം

By Web TeamFirst Published Apr 25, 2021, 9:21 PM IST
Highlights

രണ്ട് ദിവസത്തക്ക് പ്രഖ്യാപിച്ച വാരാന്ത്യനിയന്ത്രണങ്ങളിൽ തിരക്കൊഴിഞ്ഞ് വിജനമായി വിഴിഞ്ഞം ജംഗ്ഷനും പരിസരവും. 

തിരുവനന്തപുരം: രണ്ട് ദിവസത്തക്ക് പ്രഖ്യാപിച്ച വാരാന്ത്യനിയന്ത്രണങ്ങളിൽ തിരക്കൊഴിഞ്ഞ് വിജനമായി വിഴിഞ്ഞം ജംഗ്ഷനും പരിസരവും. തിരക്കില്ലാതായതോടെ  കെഎസ്ആർടിസിയുടെ വിഴിഞ്ഞം ഡിപ്പോയിൽ നിന്നുള്ള  ബസ് സർവ്വീസ് പകുതിയാക്കി കുറച്ചു. ദിവസവും നാൽപ്പത് സർവ്വീസുകൾ നടക്കുന്നിടത്ത് ഇന്നലെ   23- സർവ്വീസുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്.

ലോക്ഡൗണിന് സമാനമായ നിയന്ത്രണമുളളതിനാൽ  യാത്രക്കാരുടെ എണ്ണവും വളര കുറവായിരുന്നു.  അതേസമയം വിഴിഞ്ഞത്ത് നിന്നുള്ള  കളിയിക്കാവിളയിലേക്കും , തൃശൂർ, കായംകുളം,കൊട്ടാരക്കര എന്നിവിടങ്ങളിലേക്കുളള ദീർഘദൂര ബസ് സർവ്വീസുകളും  നടത്തിയതായും. ഇന്നും  സർവ്വീസുകൾ തുടരുമെന്നും  കെഎസ്ആർടിസിഅധികൃതർ അറിയിച്ചു. പൊലിസിൻറെ  നിയന്ത്രണത്തിലായിരുന്ന വിഴിഞ്ഞത്ത്  ജോലി സംബന്ധമായി പുറത്തിയറങ്ങിയവർ കോവളം ജംഗഷനിൽ  പൊലീസിന് തിരിച്ചറിയൽ കാർഡുകൾ കാണിച്ചവർക്കും  അവശ്യ സേവനങ്ങൾക്കും  മാത്രമാണ് യാത്രാനുമതി നൽകിയത്. മേഖലയിലെ സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ പ്രതീതി യായിരുന്നു. 

മെഡിക്കൽ സ്റ്റോർ,  പലചരക്ക്, പച്ചക്കറി, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നിരുന്നത്. . തീരദേശത്ത്  മത്സ്യക്കച്ചവടവും  വളരെ കുറവായിരുന്നു.. കൊവിഡ്പ്ര തിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ബോധവത്ക്കരണം ഉൾപ്പെടെയുള്ളവ നടത്തുമെന്ന് വിഴിഞ്ഞം പൊലീസ് സി.ആർ.ഒ  സബ്ഇൻസ്പെക്ർ  തിങ്കൾ ഗോപകുമാർ പറഞ്ഞു.

click me!