നാലുവർഷത്തിന് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ചിങ് പുനഃരാരംഭിച്ചു; വിദേശ കപ്പലിൽനിന്നും ജീവനക്കാർ വിഴിഞ്ഞത്ത് ഇറങ്ങി

Published : Oct 26, 2026, 09:58 PM IST
vizhinjam port crew change

Synopsis

മെഡിക്കൽ എമർജൻസിയുമായി തുറമുഖ ആങ്കറേജിൽ കഴിഞ്ഞ 18 ന്‌ എത്തിയ എം.വി. നെക്സർ എന്ന വിദേശ കപ്പലിലേക്ക്‌ നിന്നും മൂന്ന് ഇന്ത്യൻ ക്രൂ അംഗങ്ങളെ ഇമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ച്‌ കയറ്റുകയും പകരം മൂന്ന് ഇന്ത്യക്കാരെ ഇറക്കുകയും ചെയ്തു. ബോർഡിന്‍റെ ധ്വനി ടഗ്ഗ്‌ ഉപയോഗിച്ചായിരുന്നു ക്രൂ ചേഞ്ചിങ് നടത്തിയത്‌.

തിരുവനന്തപുരം: നാലുവർഷത്തെ ഇടവേളയ്ക്ക്‌ ശേഷം കേരള മാരിടൈം ബോർഡിന്‍റെ വിഴിഞ്ഞം തുറമുഖത്ത്‌ ക്രൂ ചേഞ്ചിങ് പുനരാരംഭിച്ചു. മെഡിക്കൽ എമർജൻസിയുമായി തുറമുഖ ആങ്കറേജിൽ കഴിഞ്ഞ 18 ന്‌ എത്തിയ എം.വി. നെക്സർ എന്ന വിദേശ കപ്പലിലേക്ക്‌ നിന്നും മൂന്ന് ഇന്ത്യൻ ക്രൂ അംഗങ്ങളെ ഇമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ച്‌ കയറ്റുകയും പകരം മൂന്ന് ഇന്ത്യക്കാരെ ഇറക്കുകയും ചെയ്തു. ബോർഡിന്‍റെ ധ്വനി ടഗ്ഗ്‌ ഉപയോഗിച്ചായിരുന്നു ക്രൂ ചേഞ്ചിങ് നടത്തിയത്‌.

കപ്പലിലേക്ക്‌ ആവശ്യമായ പ്രൊവിഷൻ സാധനങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, 2000 ലിറ്റർ ല്യൂബ്‌ ഓയിൽ എന്നിവ കസ്റ്റംസ്‌ ക്ലിയറൻസിനു ശേഷം കയറ്റുകയും ചെയ്തു. ശനിയാഴ്ച രാവിലെ 10 മണിക്ക്‌ ആരംഭിച്ച പ്രവർത്തനം രാത്രി 8.30 മണിയോടെ വിജയകരമായി പൂർത്തീകരിച്ചതായി തുറമുഖ അധികൃതർ അറിയിച്ചു. ധാരാളം മറ്റ്‌ കപ്പലുകളും ക്രൂ ചേഞ്ചിംഗിനായി കാത്തിരിക്കുന്നതായി ഷിപ്പിങ് ഏജൻസി വൃത്തങ്ങൾ അറിയിച്ചു. വിഴിഞ്ഞം തുറമുഖ പർസർ വിനുലാൽ , അസിസ്റ്റന്‍റ് കൺസർവ്വേറ്റർ അജീഷ്‌ എന്നിവർ മേൽനോട്ടം വഹിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള വാട്ടർലൈൻ ഷിപ്പിങ് ആന്‍റ് ലോജിസ്റ്റിക്സ്‌ കമ്പനി ആണ്‌ കപ്പൽ തുറമുഖത്ത്‌ എത്തിച്ചത്‌. ക്രൂ ചേഞ്ച് പുനരാരംഭിച്ചതോടെ സർക്കാരിന് വീണ്ടും കോടികളുടെ വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. തുറമുഖത്തിന് ഏറ്റവും അടുത്താണ് വിമാനത്താവളമെന്നതാണ് വിഴിഞ്ഞത്തിന്‍റെ പ്രത്യേകത. കോവിഡ് കാലത്തെ നിയന്ത്രണത്തിൻ്റെ ഭാഗമായി മറ്റ് തുറമുഖങ്ങൾ അടച്ചപ്പോൾ വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിങ് നടത്തിയിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്ന് ഷിപ്പിങ് ഏജൻസികൾ വിഴിഞ്ഞത്ത് ചെയ്ഞ്ചിംഗിനായി കപ്പലുകൾ അടുപ്പിച്ചു. പുറംകടലില്‍നിന്നു കപ്പല്‍ ജീവനക്കാരെ ഇറക്കാനും കയറ്റാനും ടഗ് ആണ് ഉപയോഗിച്ചത്. 2020-22 കാലയളവിൽ 736 മദർ വെസലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ ക്രൂ ചെയ്ഞ്ചിനായി അടുത്തിരുന്നു. ഇതോടെ സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിംഗ് പദവി നൽകിയിരുന്നു. രണ്ടു വർഷം 12500 ജീവനക്കാർ ക്രൂ ചെയ്ഞ്ച് നടത്തി. എന്നാൽ, പിന്നീട് നിയമനടപടികളിൽപെട്ട് ഇത് അവസാനിക്കുകയായിരുന്നു. നിലവിൽ തുറമുഖത്തിന്‍റെ വരുമാനത്തിനൊപ്പം ക്രൂ ചേഞ്ചിലൂടെയും വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാട്ടിൽ 124.39 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം; രാസലഹരിക്കടത്ത് കേസിലെ അഞ്ചാം പ്രതി ഒളിവിൽ കഴിഞ്ഞത് കോട്ടയത്ത്, പൊക്കി പൊലീസ്
'കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയപ്പോൾ മുതൽ പൊതിരെ തല്ലി'; പൂഞ്ഞാറിൽ ആദിവാസി യുവാവിന് മർദ്ദനം, പൊലീസ് വാദങ്ങൾ തള്ളി പരാതിക്കാരൻ