പാലം അടച്ചിടും; ഇനിയുള്ള ദിവസങ്ങളിൽ ആലുവയിലെ ​ഗതാ​ഗത നിയന്ത്രണങ്ങൾ ഇങ്ങനെ

Published : Oct 26, 2026, 08:30 PM IST
aluva bridge closing

Synopsis

എറണാകുളം ഭാഗത്തു നിന്നും വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും (ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ ലോറി, ടോറസ് ) കളമശ്ശേരിയിൽ നിന്നും തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂർ വഴി തിരിഞ്ഞ് പോകേണ്ടതാണ്. തൃശൂർ ഭാഗത്ത് നിന്നും ആലുവ എറണാകുളം ഭാഗത്തേക്ക്‌ വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും അങ്കമാലിയിൽ നിന്നും കാലടി പെരുമ്പാവൂർ റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണ്.

ആലുവ: മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപണികൾക്കായി ഒക്ടോബർ 28 മുതൽ നവംബർ ആറുവരെ 10 ദിവസം പൂർണമായും അടച്ചിടും. ഇതിന്റെ ഭാഗമായി ആലുവയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തൃശൂർ ഭാഗത്ത് നിന്നും ആലുവ എറണാകുളം ഭാഗത്തേക്ക്‌ വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും(ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ, ടോറസ് ഉൾപ്പടെ ) അങ്കമാലിയിൽ നിന്നും കാലടി പെരുമ്പാവൂർ റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണ്. എറണാകുളം ഭാഗത്തു നിന്നും വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും (ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ ലോറി, ടോറസ് ) കളമശ്ശേരിയിൽ നിന്നും തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂർ വഴി തിരിഞ്ഞ് പോകേണ്ടതാണ്.

വരാപ്പുഴ കടുങ്ങല്ലുർ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലുർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് യു.സി കോളേജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ വന്ന് ആലുവ ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.

ആലുവയിൽ നിന്നും വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ തോട്ടക്കാട്ടുകര ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴി യാത്ര തുടരേണ്ടതാണ്.

പറവൂർ കവല തോട്ടക്കാട്ടുകര സർവീസ് റോഡിൽ പറവൂർ കവലയിൽ നിന്നും ഗതാഗതം അനുവദിക്കില്ല. അങ്കമാലി പറവൂർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്നും മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ മാർഗ്ഗം മാത്രം സഞ്ചരിക്കേണ്ടതാണ്.

മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങിലെക്കും ഒരു വരിയായി ഒരേസമയം ഗതാഗതം ക്രമീകരിച്ചിട്ടുള്ളതാണ്. എയർപ്പോർട്ടിലേക്ക് പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം മുൻകൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കുക.ഈ സമയങ്ങളിൽ പൊതു ഗതാഗതം പരമാവധി ഉപയോഗിക്കണമെന്നും പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയപ്പോൾ മുതൽ പൊതിരെ തല്ലി'; പൂഞ്ഞാറിൽ ആദിവാസി യുവാവിന് മർദ്ദനം, പൊലീസ് വാദങ്ങൾ തള്ളി പരാതിക്കാരൻ
വിഴിഞ്ഞം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ പ്രതി, ഹോട്ടൽ ജീവനക്കാരനെ താക്കോൽകൂട്ടം കൊണ്ട് ആക്രമിച്ചു, തലക്ക് എട്ട് സ്റ്റിച്ച്; യുവാവ് പിടിയിൽ