പുലർച്ചെ മുറിയിൽ ലൈറ്റ് കണ്ട് അമ്മ പോയി നോക്കി, കട്ടിലിനടിയിൽ അനക്കമില്ലാതെ യുവാവ്; വിഴിഞ്ഞത്ത് യുവാവ് മരിച്ച നിലയിൽ

Published : Jun 05, 2025, 09:50 PM IST
vizhinjam death

Synopsis

പുലർച്ചെയും മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് അമ്മ പോയി നോക്കിയപ്പോഴാണ് കട്ടിലിന് താഴെ പാസ്കൽ ജോസഫ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

തിരുവനന്തപുരം: റിസോർട്ടിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരനായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സ്വദേശി പാസ്കൽ ജോസഫി (46) നെ സഹോദരിയുടെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അബ്രാംഞ്ചിവിളയിലെ വീട്ടിൽ പുലർച്ചെയും മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് അമ്മ പോയി നോക്കിയപ്പോഴാണ് കട്ടിലിന് താഴെ പാസ്കൽ ജോസഫ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ ബന്ധുക്കളോടൊപ്പം വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ ഹൗസ് കീപ്പിംഗ് ജോലിയായിരുന്ന ഇയാൾ പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: മേരി മാഗ്ലിൻ, മകൾ:നിവേദ് പാസ്കൽ, നദാൻ പാസ്കൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വിഴിഞ്ഞം സിന്ധു യാത്രാ മാതാ ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ
'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ