വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിൽ ചൊറിച്ചിലും വേദനയും, പിന്നാലെ വിരലിലെ തൊലി പൊളിഞ്ഞതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടർ

Published : Apr 19, 2026, 07:49 PM IST
Voting machine

Synopsis

കൊച്ചിയിൽ വോട്ട് ചെയ്ത ശേഷം വിരലിൽ പുരട്ടിയ മഷി കാരണം ആരോഗ്യപ്രശ്നങ്ങളുണ്ടായതായി യുവാവിൻ്റെ ആരോപണം. വിരലിലെ തൊലി പൊളിഞ്ഞ് പൊള്ളലേറ്റതുപോലെയായെന്നും, ചികിത്സയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയെന്നും പള്ളുരുത്തി സ്വദേശി സനൽ ബാബു പറയുന്നു.

കൊച്ചി: വോട്ട് ചെയ്ത സമയത്ത് വിരലിൽ പുരട്ടിയ മഷി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി ആരോപണം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി വി സനൽ ബാബു.

വോട്ട് രേഖപ്പെടുത്തുന്നതിനിടെ തേച്ച മഷി ചൂണ്ട് വിരലിലും നടു വിരലിലും വീണതായി സനൽ ബാബു പറയുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം വിരലിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. പിന്നീട് വിരലിലെ തൊലി പൊളിഞ്ഞ് പോയി, പൊള്ളലേറ്റത് പോലെ വേദനയും നീറ്റലും ഉണ്ടായെന്നും പറയുന്നു.

തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആവശ്യമായ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ പുറത്ത് നിന്ന് വാങ്ങാൻ നിർദേശിച്ചതായും സനൽ ബാബു ആരോപിക്കുന്നു. വോട്ട് ചെയ്തതിനെ തുടർന്നുണ്ടായ പരിക്കിന് ചികിത്സ ഉറപ്പാക്കുകയും നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അദ്ദേഹം പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെള്ളം ചോദിച്ച് വീട്ടിലെത്തി, വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ചു; യുവാവിനെ പിടികൂടി നാട്ടുകാർ
കോട്ടയം പാലായിൽ വനിത ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം