വെള്ളം ചോദിച്ച് വീട്ടിലെത്തി, വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ചു; യുവാവിനെ പിടികൂടി നാട്ടുകാർ

Published : Apr 19, 2026, 06:59 PM IST
attack

Synopsis

കോട്ടയം കൂട്ടിക്കലിലാണ് സംഭവം. നാരകംപുഴയിൽ ഒറ്റക്ക് താമസിക്കുന്ന എൻപതുകാരിയെയാണ് പ്രതി ആക്രമിച്ചത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാൾ വയോധികയെ ആക്രമിക്കുകയായിരുന്നു.

കോട്ടയം: വെള്ളം ചോദിച്ച് വീട്ടിലെത്തി വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി. മുണ്ടക്കയം പുഞ്ചവയൽ സ്വദേശി ലിബിനാണ് പിടിയിലായത്. കോട്ടയം കൂട്ടിക്കലിലാണ് സംഭവം. നാരകംപുഴയിൽ ഒറ്റക്ക് താമസിക്കുന്ന എൻപതുകാരിയെയാണ് പ്രതി ആക്രമിച്ചത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാൾ വയോധികയെ ആക്രമിക്കുകയായിരുന്നു. വയോധികയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് പൊലീസിന് കൈമാറി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോട്ടയം പാലായിൽ വനിത ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം
മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുരന്തം; പുന്നപ്രയിൽ ഓട്ടോ വൈദ്യുത പോസ്റ്റിലിടിച്ച് 22കാരിക്ക് ദാരുണാന്ത്യം