കമ്മീഷണറുടെ അനുമതിയിൽ സർപ്രൈസ് ടൂർ, ഡ്യൂട്ടിയിലെ സ്ട്രെസ്സ് പമ്പകടക്കും, വടക്കാഞ്ചേരി പോലീസിന്റെ മൂന്നാർ യാത്ര

Published : Jan 29, 2026, 08:36 PM IST
Wadakkanchery police personnel enjoying their trip to Munnar and Mankulam as a stress relief initiative authorized by Thrissur City Police Commissioner

Synopsis

പൊലീസ് യൂണിഫോമിനുള്ളിലെ കഠിനമായ ജോലിസമ്മർദ്ദങ്ങൾക്കിടയിൽ ചെറിയൊരു ഇടവേള തേടി വടക്കാഞ്ചേരി പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ മൂന്നാർ യാത്ര ശ്രദ്ധേയമാകുന്നു.

തൃശൂർ: പൊലീസ് യൂണിഫോമിനുള്ളിലെ കഠിനമായ ജോലിസമ്മർദ്ദങ്ങൾക്കിടയിൽ ചെറിയൊരു ഇടവേള തേടി വടക്കാഞ്ചേരി പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ മൂന്നാർ യാത്ര ശ്രദ്ധേയമാകുന്നു. ഡ്യൂട്ടിക്കിടയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ വിനോദയാത്രയ്ക്ക് അനുമതി തേടിയ ഉദ്യോഗസ്ഥർക്ക് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അനുമതി നൽകിയതോടെയാണ് ഈ വേറിട്ട യാത്ര യാഥാർത്ഥ്യമായത്. സേനാംഗങ്ങളിൽ ഒരാൾ സുഹൃത്തുക്കളുടെ വിനോദയാത്ര ഫോട്ടോകൾ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഇത്തരമൊരു ആശയത്തിലേക്ക് സ്റ്റേഷനിലെ സഹപ്രവർത്തകരെ എത്തിച്ചത്. തിരക്കിട്ട ഡ്യൂട്ടിക്കിടയിൽ പല നല്ല നിമിഷങ്ങളും നഷ്ടപ്പെടുന്നത് സേനാംഗങ്ങൾക്കിടയിൽ ചർച്ചയായി. സബ് ഇൻസ്പെക്ടർമാരായ ഹരിഹരസൂനുവും ബദറുദ്ദീനും ഈ ആശയം ഇൻസ്പെക്ടർ വി.എസ്. മുരളീധരന് മുന്നിൽ അവതരിപ്പിച്ചു.

അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. സന്തോഷ് മുഖേന ലഭിച്ച അപേക്ഷ പരിഗണിച്ച സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ.പി.എസ്, സ്റ്റേഷൻ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ഒരു ദിവസത്തെ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു. മൂന്നാർ, മാങ്കുളം എന്നീ സ്ഥലങ്ങൾ ഒരു ദിവസം കൊണ്ട് സന്ദർശിച്ച ഉദ്യോഗസ്ഥർ ഏറെ ആവേശത്തോടെയാണ് തിരിച്ചെത്തിയത്. സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് പല യാത്രകളും പോയിട്ടുണ്ടെങ്കിലും, സഹപ്രവർത്തകർക്കൊപ്പം ഔദ്യോഗിക അനുമതിയോടെ നടത്തിയ ഈ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ട്രെസ്സ് മാനേജ്‌മെന്റ് ക്ലാസ്സുകൾക്കോ പരിശീലനങ്ങൾക്കോ നൽകാൻ കഴിയാത്തത്ര വലിയൊരൂ ആശ്വാസമാണ് ഈ ഒറ്റദിവസത്തെ യാത്ര തങ്ങൾക്ക് നൽകിയതെന്ന് പലരും അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണൂർ ടൗൺ ബസ്സ്റ്റാൻഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ തൃശൂരുകാരൻ, ചില്ലറക്കാരനല്ല! 500 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിൽ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക പരിശീലകൻ മരിച്ചു