മാലിന്യങ്ങള്‍ കുന്നുകൂടുന്നു; പമ്പയാറിന്‍റെ കൈത്തോടുകൾ ഭീഷണിയിൽ

By Web TeamFirst Published Jan 4, 2020, 9:33 PM IST
Highlights

പമ്പയാറിനോടു ചേർന്നുള്ള തൊട്ടുമുഖം തോട്ടിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു.

മാന്നാർ: പമ്പയാറിനോടു ചേർന്നുള്ള മാന്നാർ കുരട്ടിശ്ശേരി തോട്ടുമുഖം തോട്ടില്‍ മാലിന്യങ്ങൾ കുമിഞ്ഞുകൂടി രോഗ ഭീഷണി ഉയർത്തുന്നു. മാന്നാറിലെ അറവുശാലകളിൽ നിന്നും ആടുമാടുകളുടെയും കോഴിക്കടകളിലെയും, ഹോട്ടലുകളിലെയും മറ്റും കിറ്റുകളിലാക്കിയ മാലിന്യങ്ങളാണ് വാഹനത്തിൽ കൊണ്ടുവന്ന് രാത്രികാലങ്ങളിൽ തോട്ടിലേക്ക് തള്ളുന്നത്.

Read More: പച്ചക്കറിക്കൃഷി മുതല്‍ അനിമല്‍ ഫാമിങ് വരെ; 'തൊട്ടതെല്ലാം പൊന്നാക്കി' കുട്ടിക്കര്‍ഷകര്‍

തോട്ടിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി ഗുരുതരമായ ആരോഗ്യ പരിസ്ഥിതി പ്രശ്നമായി മാറിയിട്ടും ഗൗരവപൂർവ്വം കാണാൻ അധികൃതർക്ക് കഴിയുന്നില്ല തോട്ടു മുഖം തോടിനോട് ചേർന്നുന്നുള്ള പമ്പാനദിയിലെ കുളി കടവിലേക്കാണ് മലിനജലം ഒഴുകി എത്തുന്നത്. ആറ്റിലെ ജലം മലിനമായതോടെ കളിക്കടവുകൾ വളരെ വൃത്തിഹീനമാണ്. ഇതു മൂലം ആറ്റിൽ കുളിക്കാനിറങ്ങുന്നവരുടെ ശരിരം ചൊറിഞ്ഞു പൊട്ടുന്നതായി പ്രദേശവാസികൾ പറയുന്നു. വേനൽക്കാലമായാൽ അറ്റുതീരത്തു താമസിക്കുന്ന ആൾക്കാർ കുടിവെള്ളമായി ഉപയോഗിക്കുന്നതും ആറ്റിലെ ജലമാണ്.

click me!