കൊച്ചി പഴയ കൊച്ചിയായോ! റോഡ് സൈഡിൽ കുമിഞ്ഞ് കൂടി മാലിന്യം, സമൂഹമാധ്യമങ്ങളിൽ തമ്മിലടിച്ച് കൊച്ചിക്കാർ

Published : Jan 12, 2026, 08:36 PM IST
Kochi waste

Synopsis

കൊച്ചിയിൽ പുതിയ ഭരണസമിതി പ്രതിഫലനമാണെന്നും കൊച്ചി പഴയ കൊച്ചിയായെന്നുമാണ് പ്രധാന ആക്ഷേപം.

കൊച്ചി: കഴിഞ്ഞ കുറച്ച് നാളുകളായി കൊച്ചിയിലെ റോഡ് സെഡുകളിൽ വീണ്ടും മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നു. പ്രാധാന റോഡുകളുടെ ഇരുവശത്തും കവിറിൽ കെട്ടിയും അല്ലാതെയും ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾ നാട്ടുകാർക്ക് തലവേദനയാവുകയാണ്. ദുർഗന്ധം വമിക്കാനും തുടങ്ങിയതോടെ സമൂഹമാധ്യമങ്ങൾ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്യുകയാണ് പ്രദേശവാസികൾ. ഇടക്കൊച്ചിയിലും ഫോർട്കൊച്ചിയിലും വടുതലയിലുമെല്ലാം കൊച്ചിയുടെ വിവിധ പ്രദേശങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ തമ്മിലടിക്കുകയാണ് കൊച്ചിക്കാർ. കൊച്ചിയിൽ പുതിയ ഭരണസമിതി പ്രതിഫലനമാണെന്നും കൊച്ചി പഴയ കൊച്ചിയായെന്നുമാണ് പ്രധാന ആക്ഷേപം. ഫോഗിംഗ് ഇപ്പോൾ നടക്കുന്നില്ലെന്നും അതിനാൽ സന്ധ്യയായാൽ കൊതുക് കാരണം പുറത്തിറങ്ങാൻ വയ്യെന്നും ആരോപണമുണ്ട്. ആളുകളെയാണ് ബോധവത്കരിക്കേണ്ടതെന്നും സിവിക് സെൻസ് ഇല്ലാത്തതാണ് എല്ലാത്തിനും പ്രശ്നമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരെണ്ണത്തിന് നാല് മീറ്ററിലധികം നീള നീളം! ഒന്നല്ല രണ്ടല്ല, നഗരസഭാ ഓഫീസിന് സമീപത്ത് നിന്നും പിടികൂടിയത് 3 പെരുമ്പാമ്പുകളെ, വീഡിയോ കാണാം
ബിജെപിയുടെ 'എ ക്ലാസ് മണ്ഡലം', കെ കരുണാകരന്‍റെ തട്ടകം, താമര വിരിയിക്കാൻ മകൾ പത്മജയെ തൃശൂരിൽ ഇറക്കുമോ? സുരേഷ് ഗോപിയുടെ പിന്തുണ നിർണായകം