
തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ കുടിവെള്ള പൈപ്പ് പൊട്ടിയതായി വിവരം. മാര്‍ച്ച് 14 മുതല്‍ 17 വരെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. അരുവിക്കരയിൽ നിന്നുള്ള പ്രധാന പൈപ്പ് (900 mm) ആണ് പൊട്ടിയിരിക്കുന്നത്. അമ്പലമുക്ക് ജംഗ്ഷന് സമീപം കേരള വാട്ടർ അതോറിറ്റിയുടെ 900എം എം പി എസ് സി പൈപ്പ്ലൈനിലാണ് പെട്ടെന്ന് ചോര്‍ച്ചയുണ്ടായത്.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം മാർച്ച് 14 മുതൽ മാർച്ച് 17 വരെ പൂർണമായും മാർച്ച് 23 തിങ്കളാഴ്ച വരെ ഭാഗികമായും തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam