അമ്പലപ്പുഴയിൽ റോഡരികിലുള്ള 26 വീടുകളിലെ വാട്ടർ മീറ്ററുകൾ ഓരോന്നായി അപ്രത്യക്ഷമായി, കാരണം പൊലീസ് കണ്ടെത്തി!

Published : May 20, 2023, 11:01 PM ISTUpdated : May 20, 2023, 11:19 PM IST
അമ്പലപ്പുഴയിൽ റോഡരികിലുള്ള 26 വീടുകളിലെ വാട്ടർ മീറ്ററുകൾ ഓരോന്നായി അപ്രത്യക്ഷമായി, കാരണം പൊലീസ് കണ്ടെത്തി!

Synopsis

നിരവധി വീടുകളിൽ നിന്നും വാട്ടർ മീറ്ററുകൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

അമ്പലപ്പുഴ: നിരവധി വീടുകളിൽ നിന്നും വാട്ടർ മീറ്ററുകൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ.  തെക്ക് പഞ്ചായത്ത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുറക്കാട് പഞ്ചായത്തകളിലായി 26 വീടുകളിലെ വാട്ടർ  കണക്ഷനുകളിലെ മീറ്റർ അറത്തുമാറ്റിയ പ്രതികളെയാണ് അമ്പലപ്പുഴ ഇൻസ്പെക്ടർ എസ് ദ്വിജേഷി ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

മീറ്റർ അറുത്തുമാറ്റിയാലും കുടിവെള്ളം ഒഴുകുന്നതിന് തടസ്സമില്ലാത്തതിനാൽ മോഷണം നടന്ന വിവരം വീട്ടുകാർ പലപ്പോഴും പിന്നീടാണ് അറിയുന്നത് ഇത്തരം പരാതികൾ നിരന്തരമായി വന്നതിനെ തുടർന്ന് പൊലിസ് അന്വേഷണം നടത്തുകയും പ്രായപൂർത്തി ആവാത്ത കുട്ടി ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  മാംപറമ്പിൽ ഒറ്റപ്പന തോട്ടപ്പള്ളി ബിജുവിന്റെ മകൻ 18-കാനരായ അശ്വിൻ,  അമ്പലപ്പുഴ പുതുവൽ കരൂർ ബിജുവിന്റെ മകൻ 20-കാരനയാ വിവേക് എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. 

പ്രതികൾ അർദ്ധരാത്രിക്ക് ശേഷം പഞ്ചായത്ത് റോഡുകൾക്ക് സമീപമുള്ള വീടുകളിൽ നിന്ന് ബ്രാസ് നിർമിത മീറ്റർ ഹാക്സോ ബ്ലേഡിന് അറുത്തു മാറ്റുകയും ഇവ പിന്നീട് പല കഷണങ്ങളാക്കി വിൽക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ ഇളക്കിയെടുക്കുന്ന ബ്രാസ് ഒന്നിന് 400 രൂപ വീതം ഇവർക്ക് ലഭിക്കുകയും ആക്രിക്കടയിൽ നിന്നും ഇത്തരം 24 കിലോ ബ്രാസ് പൊലീസ് സംഘം കണ്ടെത്തി. 

Read more: കോഴിക്കോട് ആംബുലൻസിന് മുന്നിലെ അഭ്യാസം: ഡ്രൈവർക്ക് ലൈസൻസ് പോയത് മാത്രമല്ല, കിട്ടിയ പണി അറിഞ്ഞോ?

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഇവർ പടിഞ്ഞാറേ നടയിൽ നിന്നും മോഷ്ടിച്ച ബൈക്ക് പാർട്സായി ഇളക്കി മാറ്റി വെച്ചിരുന്നതും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്ഐ ടോൾസൺ സിപിഒ  അബൂബക്കർ സിദ്ദീഖ് സിപിഒ  ജോസഫ് അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നാർക്കോട്ടിക് സ്ക്വാഡ്  സിപിഒ  ബിനോയ് സിപിഒ  രാജീവ് എന്നിവരും ഉണ്ടായിരുന്നു അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്