കരിഞ്ഞുണങ്ങി നെൽപാടങ്ങൾ, വെള്ളമില്ലാതെ പെരുമ്പിലാവ് മേഖലയിൽ വ്യാപക കൃഷിനാശം, തൃശൂരിൽ ജലക്ഷാമം രൂക്ഷം

Published : Jan 31, 2026, 09:46 PM IST
paddy field

Synopsis

തൃശൂർ ജില്ലയിൽ ജലക്ഷാമവും ജലമലിനീകരണവും മൂലം നെൽപാടങ്ങൾ കൊയ്ത്തിനു മുൻപേ കരിഞ്ഞുണങ്ങുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. പെരുമ്പിലാവ്, കടവല്ലൂർ തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.  

തൃശൂർ: കൊയ്ത്തിന് പാകമാകും മുൻപേ കരിഞ്ഞുണങ്ങുന്ന നെൽപാടങ്ങൾ തൃശൂരിലെ കർഷകരെ കണ്ണീരിലാഴ്ത്തുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമവും ജലമലിനീകരണവും നെൽക്കൃഷിക്ക് വൻ ഭീഷണിയായിരിക്കുകയാണ്. പെരുമ്പിലാവ്, കടവല്ലൂർ മേഖലകളിലെ പാടശേഖരങ്ങളിലാണ് പ്രതിസന്ധി അതീവ രൂക്ഷമായിരിക്കുന്നത്.

പെരുമ്പിലാവ് പൂയംകുളം പാടശേഖരത്തിൽ കൃഷിയിറക്കിയ കിഴക്കേക്കര ഞാലിൽ സുജാതയുടെ ഒരേക്കറോളം വരുന്ന നെൽക്കൃഷി പൂർണ്ണമായും നശിച്ചു. ഏകദേശം 50,000 രൂപയോളം വരുമാനം ലഭിക്കേണ്ട കതിരിട്ട നെല്ലാണ് വെള്ളം ലഭിക്കാതെ പാടത്ത് കരിഞ്ഞുപോയത്. സാധാരണയായി ആശ്രയിച്ചിരുന്ന ക്ഷേത്രക്കുളത്തിൽ നിന്ന് ഇത്തവണ ജലസേചനത്തിന് അനുമതി ലഭിക്കാത്തതാണ് കൃഷി നശിക്കാൻ കാരണമായതെന്ന് സുജാതയുടെ ഭർത്താവ് പരമേശ്വരൻ പറഞ്ഞു.

കടവല്ലൂർ മേഖലയിലെ പാടശേഖരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കൊള്ളഞ്ചേരി, ഒറ്റപ്പിലാവ് എന്നിവിടങ്ങളിൽ കൊയ്ത്ത് പൂർത്തിയാകാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. എന്നാൽ ജലസേചനത്തിന് ഉപയോഗിച്ചിരുന്ന തോടുകൾ വറ്റാൻ തുടങ്ങിയത് കർഷകരെ വലിയ ആശങ്കയിലാക്കുന്നു. മറ്റ് ആവശ്യങ്ങൾക്കായി വൻതോതിൽ ഭൂഗർഭജലം പമ്പ് ചെയ്ത് എടുക്കുന്നത് തോടുകളിലെ നീരൊഴുക്ക് കുറയാൻ കാരണമാകുന്നുണ്ടെന്ന് കർഷകർ പരാതിപ്പെടുന്നു. കൊയ്ത്ത് പൂർത്തിയായ ചുരുക്കം ചില കർഷകർക്ക് മാത്രമാണ് നിലവിൽ ആശ്വാസമുള്ളത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും കൃഷിനാശം പടരുന്നത് തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പെൺസുഹൃത്ത് ആത്മഹത്യ ചെയ്തു, യുവതിയുടെ മൃതദേഹം കണ്ടു വന്ന പൊലീസുകാരൻ തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങിമരിച്ചു
മദ്യം വാങ്ങാൻ 100 രൂപ ചോദിച്ചെത്തി, പാടിയത് ഹിറ്റ് പാട്ട്; 30 വർഷത്തെ ലഹരി ഉപേക്ഷിച്ച് വിൽസൺ ഇനി പാട്ടിന്റെ വഴിയിൽ!