അമരമ്പലം പഞ്ചായത്തിലെ വാകത്തോട്ടിലേക്ക് മലിനജലം ഒഴുക്കിയ ആറ് കടയുടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കും എതിരെ അധികൃതര്‍ പിഴ ചുമത്തി.  

മലപ്പുറം: അമരമ്പലം പഞ്ചായത്തിലെ വാകത്തോട്ടിലേക്ക് മലിനജലം ഒഴുക്കിയ കടയുടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കുമെതിരെ അധികൃതര്‍ നടപടിയെടുത്തു. ജില്ലാ എന്‍ഫോഴ്സ്‌മെന്റ്‌റ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ ആറ് കടകള്‍ക്കും കെട്ടിടയുടമകള്‍ക്കുമായാ ണ് 5,000 മുതല്‍ 25,000 രൂപ വരെ പിഴ ചുമത്തിയത്.

മലിനജലം തോട്ടിലേക്ക് നേരിട്ട് ഒഴുക്കി വിടല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്. ശാസ്ത്രീയമായ മാലിന്യ സംസകരണസംവിധാനങ്ങളൊരുക്കുന്നതിന് ഇവര്‍ക്ക് ഒരാഴ്ചത്തെ സമയമ നുവദിച്ചിട്ടുണ്ട്. നിശ്ചിത സമയ ത്തിനകം മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍, പുനഃപരിശോധനക്കു ശേഷം 50,000 രൂപ വരെ പിഴ ചുമത്താനും സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും സ്‌ക്വാ ഡ് നിര്‍ദ്ദേശം നല്‍കി. വാകത്തോടിന്റെ സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മയിലൂടെയോ തദ്ദേശ സ്ഥാപന പദ്ധതികള്‍ വഴിയോ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് സ്‌ക്വാഡ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

ബഡ്സ് സ്‌കൂള്‍, സായംപ്രഭഹോം എന്നിവക്ക് മുന്‍വശത്തായി പൊലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യ പ്രശ്ന ങ്ങള്‍ക്ക് കാരണമാകുന്നതായി സ്‌ക്വാഡ് വിലയിരുത്തി. തൊണ്ടി വാഹനങ്ങള്‍ അവിടെനിന്ന് ഉടന്‍നീക്കം ചെയ്യാന്‍ പൊലീസിനോട് ആവശ്യപ്പെടാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.

ജില്ല എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡര്‍ കെ.ടി. മുഹ മ്മദ് മുസ്തഫ, അമരമ്പലം ഗ്രാമപ ഞ്ചായത്ത് അസി. സെക്രട്ടറി ബി. ശിവദാസ്, മലപ്പുറം ശുചിത്വ മി ഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ. സിറാജുദ്ധീന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ടി. ഷാഹിദ എന്നി വരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.