
ചേർത്തല: ആലപ്പുഴയിൽ ഒഎൽഎക്സിൽ വില്പനയ്ക്കിട്ട മൊബൈൽ ഫോൺ വാങ്ങിയശേഷം പണം നൽകാതെ യുവാവിനെ കബളിപ്പിച്ച യുവതി അറസ്റ്റിൽ. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടിൽ അമ്പിളി(41)യെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. പാതിരാപ്പള്ളി സ്വദേശിയായ യുവാവിൽനിന്ന് ഫോൺ വാങ്ങിയശേഷം 47,000 രൂപ നൽകാതെ കബളിപ്പിക്കുകയായിരുന്നു. പിന്നാലെ യുവാവ് പൊലീസിന് പരാതി നൽകി.
പരാതിയെത്തുടർന്ന് ഡിവൈഎസ്‌പി അനിൽകുമാറിന്റെ നിർദേശപ്രകാരം ചേർത്തല സ്റ്റേഷൻ ഇൻസ്പെക്ടർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സത്താർ, സീനിയർ സിപിഒമാരായ സതീഷ്, ജോർജ് ജോസഫ്, സിപിഒ സൂര്യ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മുൻപും സമാനരീതിയിൽ തട്ടിപ്പ് നടത്തിയ പ്രതിയെ 2025ലും ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam