
തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 15ന് രാത്രി മുതൽ 16ന് രാവിലെ വരെ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. നഗരത്തിൽ ഉള്ളൂർ- കേശവദാസപുരം റോഡിൽ അഹല്യ കണ്ണാശുപത്രിക്കു മുൻപിൽ കേരള വാട്ടർ അതോറിറ്റിയുടെ 400എം എം പ്രീമോ പൈപ്പിൽ ഉണ്ടായ ചോർച്ച അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം.
ഇതിനു വേണ്ടി 15-04-2025 ചൊവ്വാഴ്ച രാത്രി 10 മണി മുതൽ 16-04-2025 ബുധൻ രാവിലെ 10 മണിയായിരിക്കും ജല വിതരണം മുടങ്ങുക. പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂർ, കൊച്ചുള്ളൂർ, മെഡിക്കൽ കോളേജ്, പട്ടം - ചാലക്കുഴി പാലം റോഡ് ഭാഗങ്ങളിൽ പൂർണമായോ ഭാഗികമായോ ശുദ്ധജലവിതരണം തടസ്സപ്പെടും എന്നാണ് അറിയിപ്പ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam