ആലപ്പുഴയിലെ കൊല്ലശ്ശേരിൽ റോഡിൽ വെള്ളക്കെട്ട്; നാട്ടുകാര്‍ക്ക് ദുരിതയാത്ര

By Web TeamFirst Published May 26, 2021, 9:04 PM IST
Highlights

മാന്നാർ വീയപുരം റോഡിന് കുറുകെ അടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനായി ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും കൊല്ലശ്ശേരി റോഡിൽ നിന്നും അതിലേക്ക് വെള്ളം എത്തിച്ചേരുന്നതിന് മാർഗ്ഗമില്ല. 

ആലപ്പുഴ: മാന്നാർ വീയപുരം റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപമുള്ള കൊല്ലശ്ശേരിൽ റോഡ് മഴക്കാലമെത്തിയതോടെ വീണ്ടും വെള്ളക്കെട്ടിലായി. മാന്നാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ഈ റോഡിലൂടെ ഇരു ചക്രവാഹന യാത്രക്കാർക്കും കാൽ നട യാത്രക്കാർക്കും യാത്ര ദുസ്സഹമായിരിക്കുകയാണ്. ഇതിന് എതിർവശത്തുള്ള കോയിക്കൽ കൊട്ടാരം റോഡിൻ്റെ സ്ഥിതിയും വിഭിന്നമല്ല. 

മാന്നാർ വീയപുരം റോഡ് പുനർനിർമ്മാണം നടത്തിയപ്പോൾ അനുബന്ധ ശാഖാ റോഡുകൾ താഴുകയും വെളളം ഒഴുകിപ്പോകാനുള്ള മാർഗ്ഗങ്ങൾ ഇല്ലാതായതും പല സ്ഥലത്തും വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നു. കഴിഞ്ഞ മഴക്കാലത്ത് കൊല്ലശ്ശേരിൽ റോഡിൽ വെള്ളം നിറഞ്ഞപ്പോൾ അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് മെംബർ, പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ എന്നിവർ ഉൾപ്പെടെ എത്തി വെള്ളം ഒഴുകിപ്പോകുന്നതിന് താൽക്കാലിക സംവിധാനം ഒരുക്കുകയാണുണ്ടായത്. 

മാന്നാർ വീയപുരം റോഡിന് കുറുകെ അടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനായി ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും കൊല്ലശ്ശേരി റോഡിൽ നിന്നും അതിലേക്ക് വെള്ളം എത്തിച്ചേരുന്നതിന് മാർഗ്ഗമില്ല. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!