കൽപ്പറ്റയിൽ പറന്നിറങ്ങില്ലേ ചെറുവിമാനങ്ങൾ? എയർസ്ട്രിപ്പ് പദ്ധതിക്ക് തിരിച്ചടി, സ്ഥലം അനുയോജ്യമല്ലെന്ന് സർക്കാർ

Published : Sep 09, 2023, 07:31 AM IST
കൽപ്പറ്റയിൽ പറന്നിറങ്ങില്ലേ ചെറുവിമാനങ്ങൾ? എയർസ്ട്രിപ്പ് പദ്ധതിക്ക് തിരിച്ചടി, സ്ഥലം അനുയോജ്യമല്ലെന്ന് സർക്കാർ

Synopsis

വയനാടിൻ്റെ നീണ്ടകാലത്തെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമെന്ന് പ്രതീക്ഷിച്ച  സമയത്താണ് എൽസ്റ്റൺ എസ്റ്റേറ്റ് അനുയോജ്യമല്ലെന്ന കണ്ടെത്തൽ.

കൽപ്പറ്റ : എയർസ്ട്രിപ്പെന്ന വയനാട്ടുകാരുടെ സ്വപ്നത്തിന് തിരിച്ചടി. പദ്ധതിക്കായി പരിഗണിച്ച കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് അനുയോജ്യമല്ലെന്നാണ് സർക്കാർ നിലപാട്. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന മാനന്താവാടി ഭാഗത്തേക്ക് പദ്ധതി മാറ്റാൻ നീക്കം നടക്കുന്നുവെന്നും ആരോപണമുണ്ട്.

കൽപ്പറ്റ ബൈപ്പാസിനോട് ചേർന്നുള്ള പ്രദേശമായിരുന്നു എയർസ്ട്രിപ്പിന് വേണ്ടി പരിഗണിച്ചത്. ജൂലൈ 26 ന് ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധനയും നടത്തിയിരുന്നു. വയനാടിൻ്റെ നീണ്ടകാലത്തെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമെന്ന് പ്രതീക്ഷിച്ച  സമയത്താണ് എൽസ്റ്റൺ എസ്റ്റേറ്റ് അനുയോജ്യമല്ലെന്ന കണ്ടെത്തൽ. കുന്നും കാടും ഉള്ള സ്ഥലമായതിനാൽ, വിമാനങ്ങൾക്ക് താഴ്ന്ന് പറക്കാൻ കഴിയില്ലെന്നാണ് വിശദീകരണം.

പുതുപ്പള്ളിക്ക് ചാണ്ടിയുടെ നന്ദി, വിജയപ്പൊലിമയിൽ മണ്ഡലത്തിൽ ഇന്ന് ചാണ്ടി ഉമ്മന്റെ പദയാത്ര

1600 മുതൽ 1800 മീറ്റർ വരെ നീളമുള്ള റൺവേയാണ് ചെറുവിമാനങ്ങൾക്ക് പറന്നിറങ്ങാൻ ആവശ്യം. അതിനുള്ള സൌകര്യം കൽപ്പറ്റയിൽ ഉണ്ടെന്നാണ് വയനാട് ചേംബർ ഓഫ് കൊമേഴ്സ് പറയുന്നത്. വിനോദ സഞ്ചാരം, കാർഷിക മേഖലയ്ക്ക് തുണയാകുന്ന പദ്ധതി കൃത്യമായ പഠനമില്ലാതെ നശിപ്പിക്കരുതെന്ന് വയനാട്ടുകാരും ആവശ്യപ്പെടുന്നു. പ്രളയവും മഴക്കെടുതിയും ഉണ്ടായാൽ ചുരംപാതകളിൽ യാത്രാ തടസ്സം ഉണ്ടാകും. വയനാട് ഒറ്റപ്പെടും. അപ്പോൾ തുണയാകാൻ കൂടിയാണ് എയർസ്ട്രിപ്പ്. അടിയന്തര ഘട്ടങ്ങളിൽ ചികിത്സതേടാൻ രോഗികൾക്കും എയർ സ്ട്രിപ്പ് അനുഗ്രഹമാകും.

കേരളത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, പരക്കെ മഴ, കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്

 

 

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു