മൺസൂൺ ടൂറിസത്തിനൊരുങ്ങി വയനാട്; ദിവസവുമെത്തുന്നത് കാല്‍ലക്ഷത്തോളം സഞ്ചാരികള്‍

By Web TeamFirst Published Jun 12, 2019, 9:47 AM IST
Highlights

കാറിലും ബൈക്കിലുമായി മഴയാസ്വദിക്കാന്‍ ദിവസവും ആയിരങ്ങളാണ് ചുരം കയറുന്നത്. പ്രളയവും നിപ്പയുമെല്ലാം നിരാശയിലാഴ്ത്തിയ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതുമഴ പുത്തനുണര്‍വാണ് നല്‍കുന്നത്

കല്‍പ്പറ്റ: കാലവർഷമെത്തിയതോടെ വയനാട്ടില്‍ മഴയാത്രക്കാരും ധാരാളമായി ചുരംകയറി തുടങ്ങി. പ്രളയത്തിനുശേഷം മാന്ദ്യത്തിലായ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് മഴ പുത്തനുണർവ് നല്‍കുമെന്നാണ് പ്രതീക്ഷ.

ചുരം മുഴുവന്‍ പൊതിഞ്ഞിരിക്കുകയാണ് മഞ്ഞും നിർത്താതെ നൂല്‍മഴയുമാണ് സഞ്ചാരപ്രിയരെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്. കാറിലും ബൈക്കിലുമായി മഴയാസ്വദിക്കാന്‍ ദിവസവും ആയിരങ്ങളാണ് ചുരം കയറുന്നത്. പ്രളയവും നിപ്പയുമെല്ലാം നിരാശയിലാഴ്ത്തിയ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതുമഴ പുത്തനുണര്‍വാണ് നല്‍കിയത്.

പ്രതിദിനം കാല്‍ലക്ഷത്തോളം സഞ്ചാരികള്‍ വയനാട്ടിലേക്കെത്തുന്നുണ്ടെന്നാണ് കണക്ക്. മഴ ശക്തിപ്രാപിക്കുന്നതോടെ മൺസൂൺ ടൂറിസം ഇഷ്ടപ്പെടുന്ന വിദേശികളടക്കമുള്ളവർ വ്യാപകമായെത്തുമെന്നാണ് പ്രതീക്ഷ.

click me!