
കൽപ്പറ്റ: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വിവിധ ടൂറിസം സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 3-9-25 മുതല്‍ 9-9-25 വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്താനും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൈദ്യുതി ദീപാലങ്കാരം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയുടെ പ്രധാന കവാടമായ ലക്കിടി ഗേറ്റില്‍ ദീപാലങ്കാരം ചെയ്യും.
വൈത്തിരി ടൗണ്‍ സ്റ്റാന്‍ഡ്, മാനന്തവാടി പഴശ്ശി പാര്‍ക്ക്, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വേദികള്‍ ഒരുക്കും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ നടപടി സ്വീകരിക്കും. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ടൂറിസം കേന്ദ്രങ്ങള്‍, ഹോം സ്റ്റേ, റിസോര്‍ട്ട് എന്നിവകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അവധി ദിവസങ്ങളിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാനും പാര്‍ക്കിംഗ് പോയിന്റുകളും ഏർപ്പെടുത്താനും നടപടി ഉറപ്പാക്കും.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി മുണ്ടക്കൈ - ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍ക്കായി ഓണക്കോടി, താലൂക്ക്തല പൂക്കള മത്സരം, പ്രാദേശിക കലാകാരന്മാരുടെ കലാസന്ധ്യ, വടംവലി, ടൂറിസം കേന്ദ്രങ്ങളില്‍ പൂക്കളം ഒരുക്കല്‍, കായിക മത്സരങ്ങള്‍, സഞ്ചാരികളെ വരവേല്‍ക്കാന്‍ മാവേലി- ചെണ്ടമേളം എന്നിവയും ഒരുക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ. ടി.സിദ്ദിഖ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡി.റ്റി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam