13ാം നാൾ ലക്ഷ്യം കണ്ടു, വയനാട്ടിലെ മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു, മുത്തങ്ങയിലേക്ക് കൊണ്ടുപോകാൻ ശ്രമം

Published : Apr 03, 2026, 12:34 PM IST
elephant

Synopsis

പിന്നാലെയാണ് ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചത്. ഇപ്പോൾ വനത്തിനകത്തുള്ള കാട്ടാനയെ കുങ്കി ആനകളുടെ സഹായത്തോടെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

മാനന്തവാടി: വടക്കനാട് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാനയെ മയക്കുവെടി വെച്ചു. മുട്ടിക്കൊമ്പൻ എന്ന് പ്രദേശവാസികൾ വിളിച്ചിരുന്ന ടി ടി വൺ എന്ന ആനയെയാണ് ഇന്ന് പുലർച്ചയോടെ മയക്കുവെടി വച്ചത്. രാത്രി മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. ദൗത്യത്തിന്റെ 13ആം ദിവസമാണ് കാട്ടാനയെ പിടികൂടാൻ കഴിഞ്ഞത്. കർഷകനായ രജീവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചത്. ഇപ്പോൾ വനത്തിനകത്തുള്ള കാട്ടാനയെ കുങ്കി ആനകളുടെ സഹായത്തോടെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാറിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവര്‍; പ്രവാസി യുവാവിന്റെ മരണം കാറിടിച്ചല്ലെന്ന് പൊലീസ്
കാലിക്കച്ചവടത്തില്‍ നിന്ന് വന്‍കിട ലഹരി വില്‍പനയിലേക്ക്; പൊലീസ് കണ്ടെത്തിയത് നോട്ടെണ്ണുന്ന യന്ത്രവും ഡിജിറ്റല്‍ ത്രാസുകളും, ഹനീഫക്ക് കൂട്ട് റെയ്ഹാന