കനത്ത മഴ: വയനാട്ടില്‍ വ്യാപക നാശം; ആളപായമില്ല

By Web TeamFirst Published May 17, 2021, 6:35 AM IST
Highlights

വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ആളപായവുമില്ല. പുല്‍പ്പള്ളി വില്ലേജിലെ പാലമൂല പണിയ കോളനിയില്‍ താമസിക്കുന്ന മഞ്ജു എന്നിവരുടെ വീടിന്റെ സണ്‍ഷേഡും, ഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നു. 

കല്‍പ്പറ്റ: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വയാട്ടിലും ശക്തമായ മഴപെയ്തു. മൂന്ന് ദിവസങ്ങളായി തുടര്‍ച്ചായായി പെയ്ത മഴയില്‍ ജില്ലയിലെമ്പാടും നാശനഷ്ടങ്ങളുണ്ടായി. എങ്കിലും ആളപായം എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൃഷിനാശത്തിന്റെ വിശദമായ കണക്കുകള്‍ അടുത്ത ദിവസങ്ങളില്‍ വരാനിരിക്കുകയാണ്. കാഞ്ഞിരങ്ങാട് വില്ലേജിലുള്‍പ്പെട്ട മാക്കിയാട് ഞാറലോട് പാട്ടുപാളയില്‍  എല്‍ദോയുടെ വീടിന്റെ മതില്‍ കനത്തമഴയില്‍ തകര്‍ന്നു. 

വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ആളപായവുമില്ല. പുല്‍പ്പള്ളി വില്ലേജിലെ പാലമൂല പണിയ കോളനിയില്‍ താമസിക്കുന്ന മഞ്ജു എന്നിവരുടെ വീടിന്റെ സണ്‍ഷേഡും, ഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നു. വീട് അപടകടാവസ്ഥയിലായതിനാലും മഴ ശക്തമായതും കാരണം കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിതാമസിപ്പിച്ചു. സ്ലാബ് തകരാന്‍ സാധ്യത ഉള്ളതിനാല്‍ അഞ്ച് അംഗ ഉള്ള കുടുംബത്തെയാണ് മാറ്റി പാര്‍പ്പിച്ചത്. ചുണ്ടേല്‍ വില്ലേജിലെ ഒലിവ്മലയില്‍ ഉണ്ടായ മണ്ണിടിച്ചിലുണ്ടായെങ്കിലും ആളപയാമില്ല. 

ഒലിവ്മല പള്ളിക്ക് സമീപം ചിന്നന്‍, സുന്ദരന്‍ എന്നിവരുടെ വീടുകള്‍ക്ക് സമീപത്താണ് മണ്ണിടിഞ്ഞത്. രണ്ട് വീട്ടുകാരെയും ബന്ധുവീട്ടുകളിലേക്ക് മാറ്റി. അഞ്ചുകുന്ന് വില്ലേജിലെ മാനിയില്‍ അബ്ദുള്ളയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. വീടിന് വിള്ളല്‍ വീണിട്ടുണ്ട്. വീടിന്  ഭീക്ഷണിയായതിനാല്‍ കിണര്‍ ജെ സി ബി ഉപയോഗിച്ച് മൂടി. 

വടക്കേ വയനാട്ടിലെ പേരിയ വില്ലേജില്‍ ഇരുമനത്തൂര്‍ കരടിക്കുഴിയില്‍ വീടിന് മുകളില്‍ മരം വീണു. കുറ്റിവള്‍ വീട്ടില്‍ കേളുവിന്റെ വീടിന് മുകളിലാണ് മരം വീണത്. വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേളുവിന്റെ മകള്‍ അഞ്ജന (19)ക്ക് പരിക്കേറ്റു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!