എവിടെ പോയെന്ന് ഒരു പിടിയുമില്ല, രത്നാകരനെ കാണാതായിട്ട് 23 ദിവസം; ആകെയുള്ള സൂചന ബസിലെ ക്യാമറ ദൃശ്യങ്ങൾ മാത്രം

Published : Aug 27, 2023, 10:26 PM IST
എവിടെ പോയെന്ന് ഒരു പിടിയുമില്ല, രത്നാകരനെ കാണാതായിട്ട് 23 ദിവസം; ആകെയുള്ള സൂചന ബസിലെ ക്യാമറ ദൃശ്യങ്ങൾ മാത്രം

Synopsis

പരാതിയെ തുടര്‍ന്ന് പൊലീസ് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ രത്‌നാകരന്‍ എവിടേക്ക് പോയെന്ന സൂചന ഇതുവരെ ലഭിച്ചിട്ടില്ല.

സുല്‍ത്താന്‍ ബത്തേരി: മധ്യവയസ്കനെ കാണാതായി ഒരു മാസത്തോട് അടുക്കവെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ത്തി നാട്ടുകാര്‍. പുല്‍പ്പള്ളി പറോട്ടിക്കവല മണ്ഡപമൂല അശോക വിലാസത്തില്‍ രത്‌നാകരന്റെ (58) തിരോധാനം പൊലീസ് കൃത്യമായ അന്വേഷിക്കണം എന്നാണ് പറോട്ടിക്കവല പൗരസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മയുടെ മരണശേഷം ഒറ്റക്ക് താമസിച്ചു വരികയായിരുന്ന രത്‌നാകരനെ ഈ മാസം നാല് മുതലാണ് കാണാതായതെന്ന് പറയുന്നു.

ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പുല്‍പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പൊലീസ് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ രത്‌നാകരന്‍ എവിടേക്ക് പോയെന്ന സൂചന ഇതുവരെ ലഭിച്ചിട്ടില്ല. വീട് വിട്ടിറങ്ങിയ ഇദ്ദേഹത്തെ ആരും കണ്ടതായി സൂചനകളില്ല. കാണാതായെന്ന് പറയുന്ന നാലിന് വൈകുന്നേരം നാലരയോടെ അമരക്കുനിയില്‍ നിന്നു ബസ് കയറിയ രത്‌നാകരന്‍ പുല്‍പള്ളി സ്റ്റാന്‍ഡിലിറങ്ങിയതായി വിവരമുണ്ട്.

ബസിനുള്ളിലെ ക്യാമറകളില്‍ നിന്ന് അന്വേഷണ സംഘത്തിന് ഈ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് പതിനൊന്ന് മണിക്ക് ശേഷം മൊബൈല്‍ ഫോണ്‍ ആനപ്പാറ റൂട്ടില്‍ വച്ച് സ്വിച്ച് ഓഫ് ആയതായാണ് നിഗമനം. ഇതിന് ശേഷം പിന്നീട് ഇതുവരെ ഫോണ്‍ സിഗ്‌നല്‍ ലഭിച്ചിട്ടില്ല. ഒരേക്കര്‍ ഭൂമിയും വീടും സ്വന്തമായുള്ള അവിവാഹിതനായ രത്‌നാകരന് സാമ്പത്തിക പ്രശ്‌നങ്ങളില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇക്കാരണം കൊണ്ടുതന്നെ രത്‌നാകരന്റെ തിരോധാനത്തില്‍ ദുരൂഹതകളുണ്ടെന്നും അന്വേഷണം വേഗത്തിലാക്കണമെന്നുമാണ് പ്രദേശവാസികളുടെയും ബന്ധുക്കളുടെയും ആവശ്യം.

അതേസമയം, കൊച്ചി നഗരത്തില്‍ പതിനഞ്ച് വയസുകാരനെ മർദ്ദിച്ച കാര്‍ യാത്രികൻ അറസ്റ്റിലായി. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് അറസ്റ്റിലായത്. സുഹൃത്തുക്കള്‍ക്കൊപ്പം റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍ നിര്‍ത്തേണ്ടി വന്ന ദേഷ്യത്തിൽ, കാര്‍ യാത്രികൻ മുഖത്തടിച്ചതെന്നാണ് പത്താം ക്ലാസുകാരന്റെ പരാതി. ചെവിക്കേറ്റ അടി കുട്ടിയുടെ കേള്‍വി ശക്തിയേയും ബാധിച്ചു. 

ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാരിൽ പലരും നെയിം ബാഡ്ജ് ധരിച്ചിരുന്നില്ല; വിമര്‍ശനവുമായി ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ