
കല്‍പ്പറ്റ: ഡ്രൈവര്‍ ഉറങ്ങിപോയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്ന ഒരു അപകടദൃശ്യം ആശ്വാസത്തോടൊപ്പം കൗതുകവുമുണര്‍ത്തുകയാണ്. പനമരം കണിയാമ്പറ്റ മില്ലുമുക്ക് എന്ന സ്ഥലത്താണ് സംഭവം. മലപ്പുറത്ത് നിന്ന് ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെ അഞ്ചാംമൈല്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാല്‍ രണ്ട് തൂണുകള്‍ക്കിടയിലേക്ക് കൃത്യമായി വാഹനം കയറിപോയതുകൊണ്ടുമാത്രമാണ് വലിയ അപകടമൊഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കില്ല.
ശക്തി കൂടിയ വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍ കടന്നുപോകുന്നതിനാല്‍ തന്നെ തൂണില്‍ ഇടിച്ചിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്ന അപടകമാണ് ഇത്തരത്തില്‍ വഴിമാറിയത് എന്നത് ആശ്വാസമാണ്. സ്ഥിരം അപകടമേഖല കൂടിയാണ് കണിയാമ്പറ്റ. ആറുമാസത്തിനിടയില്‍ തന്നെ നാലിലധികം വലിയ അപകടങ്ങളാണ് ഇവിടങ്ങളില്‍ ഉണ്ടായത്. ഇവിടെ നിന്ന് രണ്ട് കിലോ മീറ്റര്‍ മാറിയുള്ള പച്ചിലക്കാട് ജംങ്ഷനും അപകടകവലയാണ്.
നിലമ്പൂര്‍ കാട്ടിൽ ആദിവാസി യുവാവിനും ആറു മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. മരത്തിൽ നിന്നും യുവാവ് വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ ആറ് മാസം പ്രായമായ കുട്ടി അമ്മയുടെ കയ്യിൽ നിന്നും വീണു മരിച്ചു.
പരപ്പൻ പാറ കോളനിയിലെ രാജനും ഇയാളുടെ ബന്ധുവിൻ്റെ കുട്ടിയുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിലമ്പൂർ വനമേഖലയിലെ വലിയ മരത്തിൽ നിന്നും തേൻ ശേഖരിക്കുന്നതിനിടെയാണ് രാജൻ മരത്തിൽ നിന്നും തെന്നി വീണത്. കുഞ്ഞും രാജനും വനത്തിനുള്ളിൽ വച്ചു തന്നെ മരണപ്പെട്ടിരുന്നു. തേൻ ശേഖരിക്കാനായി വനത്തിൽ പോയ ആദിവാസികളുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.
മരണവിവരം അറിഞ്ഞ് മേപ്പാടി പോലീസ് അപകടസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി. ഉൾവനത്തിൽ നിന്നും ഫയർഫോഴ്സും സന്നദ്ധ സംഘടനകളും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam