ലോറി ഡ്രൈവറെ മർദ്ദിച്ച കേസിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Apr 25, 2022, 3:40 AM IST
Highlights

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി കള്ള് ഷാപ്പിന് സമീപം ശ്രീനിയെ വിളിച്ചു വരുത്തിയ ശേഷം പ്രതികൾ ക്രൂരമായി മർദ്ധിക്കുകയായിരുന്നു എന്നാണ് കേസ്.

മാന്നാർ: മാന്നാർ ബസ് സ്റ്റാൻഡിനു വടക്ക് വശത്തുള്ള കള്ള് ഷാപ്പിന് മുൻ വശത്ത് വെച്ച് ലോറി ഡ്രൈവറായ കുട്ടംപേരൂർ ശ്രീ നന്ദനം വീട്ടിൽ ശ്രീനി (45)നെ ആയുധങ്ങൾ ഉപയോഗിച്ച് മർദിച്ച കേസിലെ നാലു പ്രതികളെ മാന്നാർ പോലീസ് അറസ്റ്റു ചെയ്തു.

മാന്നാർ കുരട്ടിശ്ശേരി തോട്ടത്തിൽ കിഴക്കേതിൽ രാജീവ്‌(39), മാന്നാർ വിഷവർശ്ശേരിക്കര പാലപ്പറമ്പിൽ അഖിൽ(28), മേൽപ്പാടം കല്ലുപുരക്കൽ ഹരിദത്ത്  (ഡിക്സൻ)(40), മാന്നാർ കുട്ടമ്പേരൂർ തോപ്പിൽ കണ്ടത്തിൽ  സുരേഷ് കുമാർ(51) എന്നിവരെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 21 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി കള്ള് ഷാപ്പിന് സമീപം ശ്രീനിയെ വിളിച്ചു വരുത്തിയ ശേഷം പ്രതികൾ ക്രൂരമായി മർദ്ധിക്കുകയായിരുന്നു എന്നാണ് കേസ്.

മർദ്ദനമേറ്റ ശ്രീനിയുടെ തലക്ക് മുറിവേൽക്കുകയും, മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിക്കുകയും അരിവാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചപ്പോൾ കൈയിൽ മുറിവും സംഭവിച്ചിട്ടുണ്ട്.മർദ്ദനത്തിൽ പരിക്കേറ്റ ശ്രീനി ആശുപത്രിയിൽ ചികിത്സയിലാണ്. 

click me!