'കേരളം ഭരിക്കുന്നത് ‌ഞങ്ങൾ, കാവിൽ കയറി കളിക്കേണ്ട'; പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Published : Feb 20, 2025, 05:26 PM IST
'കേരളം ഭരിക്കുന്നത് ‌ഞങ്ങൾ, കാവിൽ കയറി കളിക്കേണ്ട'; പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Synopsis

മണോളിക്കാവിൽ ഇന്നലെ രാത്രിയാണ് സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. തടയാൻ ശ്രമിക്കുന്നതിനിടെ തലശ്ശേരി എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. 

കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ ക്ഷേത്രോത്സവത്തിനിടെ സംഘർഷം. പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. മണോളിക്കാവിൽ ഇന്നലെ രാത്രിയാണ് സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. തടയാൻ ശ്രമിക്കുന്നതിനിടെ തലശ്ശേരി എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. 

27 സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പൊലീസ് കാവിൽ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഘർഷത്തിന് കാരണം സിപിഎം പ്രവർത്തകർ ക്ഷേത്ര പരിസരത്ത് മുദ്രാവാക്യം വിളിച്ചതാണെന്നും പൊലീസ് പറയുന്നു. 

ഒരാനയെങ്കിൽ 50 ലക്ഷം, നാലിൽ കൂടുതലായാൽ 2 കോടി; ഉത്സവ കമ്മിറ്റി ഇൻഷുർ ചെയ്യണം; ആന എഴുന്നള്ളിപ്പ് നിയന്ത്രണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്