
തിരുവനന്തപുരം: ബാലരാമപുരത്ത് നിന്നും വൻ ആയുധ ശേഖരം പിടികൂടി. തേമ്പാമുട്ടം പുത്രക്കാട് വാട്ടർ ടാങ്കിന് സമീപത്ത് നിന്നുമാണ് ചാക്കിൽ കെട്ടിയ നിലയിൽ വിവിധ തരം ആയുധങ്ങൾ കണ്ടെത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്കിടെയാണ് ഇത് കണ്ടെത്തിയത്. പായ കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടുകളിലാണ് ആയുധ ശേഖരമുണ്ടായിരുന്നത്. വലിയ പഴക്കമില്ലാത്ത ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, സ്ഫോടക വസ്തുക്കൾ എന്നിവയാണ് കണ്ടെത്തിയത്. ആയുധങ്ങൾ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
നാല് മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് അക്രമം അരങ്ങേറിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രദേശത്ത് പ്രത്യേക നിരീക്ഷണം ശക്തമാക്കിയതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രദേശത്ത് അക്രമി സംഘങ്ങൾ തമ്പടിക്കാറുണ്ടെന്നും വാട്ടർ ടാങ്കും പരിസരവും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും നാട്ടുകാർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam