എംഡിഎംഎ വിൽപ്പനക്കിറങ്ങിയ കുപ്രസിദ്ധ ഗുണ്ട കായംകുളത്ത് പിടിയിൽ

Published : Mar 28, 2026, 02:29 PM IST
alappuzha drug bust notorious criminal held with mdma

Synopsis

എംഡിഎംഎ വിൽപ്പനയ്ക്കിറങ്ങിയ കുപ്രസിദ്ധ ഗുണ്ട കായംകുളം പൊലീസിന്‍റെ പിടിയിൽ. വിജിത്ത് എന്ന 28കാരനാണ് പിടിയിലായത്

ആലപ്പുഴ: എംഡിഎംഎ വിൽപ്പനയ്ക്കിറങ്ങിയ കുപ്രസിദ്ധ ഗുണ്ട കായംകുളം പൊലീസിന്‍റെ പിടിയിൽ. വിജിത്ത് എന്ന 28കാരനാണ് പിടിയിലായത്. ഇയാൾക്ക് മയക്കുമരുന്ന് കച്ചവടം ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മാർച്ച് 23ന് രാത്രി 8.45ഓടെ എരുവ കിഴക്ക് തച്ചാശ്ശേരി മുക്കിൽ നിന്നുമാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ വിജിത്തിനെ 2024ൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു.

ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാലരാമപുരത്ത് ആയുധശേഖരം പിടികൂടി, ചാക്കുകളിൽ വാൾ അടക്കമുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും
'പന്നനാണ് വൃത്തികെട്ടവനാണ് എന്നൊക്കെ പറഞ്ഞു, തിരിച്ച് പറഞ്ഞാൽ അതേ ബാക്കിയുണ്ടാവൂ', വെള്ളാപ്പള്ളിയുടെ ബഫൂണ്‍ പരാമർശത്തിന് വിഡി സതീശന്‍റെ മറുപടി